വെള്ളിയാഴ്‌ച, ഓഗസ്റ്റ് 17, 2018
തൃശൂര്‍: കേരളത്തെ ദുരിതക്കടലിലാക്കി മാറ്റിയ ജലപ്രളയത്തില്‍ സാമൂഹിക പ്രതിബദ്ധതയുടെ അടയാളങ്ങള്‍ കാട്ടിയത് അനേകം നടന്മാരാണ്. ദുരിതാശ്വാസ ക്യാമ്പില്‍ സഹായമെത്തിച്ചും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ടെത്തി പണം നല്‍കിയും മുതിര്‍ന്ന നടന്‍മാര്‍ മാതൃകയായപ്പോള്‍ തന്റെ വീട്ടിലേക്ക് ദുരിതത്തില്‍പെട്ടവരെ ക്ഷണിച്ചുകൊണ്ടായിരുന്നു നടന്‍ ടൊവീനോ വ്യത്യസ്തനായത്. ഇതിന് പിന്നാലെ നടന്‍ അത്യാവശ്യ സാധനങ്ങളുമായി ദുരിതാശ്വാസ ക്യാമ്പിലേക്കും ടൊവീനോ എത്തിയിരിക്കുകയാണ്.

വീടിനടുത്തുള്ള ഇരിങ്ങാലക്കുടയിലെ ക്യാമ്പിലേക്കാണ് ടൊവിനോ എത്തിയത്. കഴിഞ്ഞ ദിവസം ദുരിതം നേരിടുന്നവരെ തന്‍റെ വീട്ടിലേക്ക് ക്ഷണിച്ച് ടൊവിനോ പോസ്റ്റിട്ടിരുന്നു. അതിനു പിന്നാലെയാണ് നടന്‍ ദുരിതാശ്വാസ ക്യാമ്പില്‍ നേരിട്ടെത്തിയത്. 'ഞാന്‍ തൃശൂര്‍ ഇരിങ്ങാലക്കുടയിലെ എന്‍റെ വീട്ടിലാണുള്ളത്. ഇവിടെ അപകടകരമായ രീതിയില്‍ വെള്ളം പൊങ്ങിയിട്ടില്ല. കറന്‍റ് ഇല്ല എന്ന പ്രശ്നം മാത്രമേയുള്ളൂ.

തൊട്ടടുത്ത സുരക്ഷിതകേന്ദ്രമായിക്കണ്ട് ആര്‍ക്കും വരാവുന്നതാണ്. കഴിയുംവിധം സഹായിക്കും. പരമാവധി പേര്‍ക്കിവിടെ താമസിക്കാം. സൗകര്യങ്ങള്‍ ഒരുക്കാം. ദയവു ചെയ്ത് ദുരുപയോഗം ചെയ്യരുതെന്ന് അപേക്ഷ' എന്നാണ് കഴിഞ്ഞ ദിവസം ടൊവിനോ കുറിച്ചിരുന്നത്. രക്ഷാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഫോണ്‍ നമ്പറുകളടക്കമുള്ള വിവിധ വിവരങ്ങളും താരം സാമൂഹ്യമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്യുന്നുണ്ടായിരുന്നു.

​ദുരിത സാഹചര്യത്തില്‍ സഹായഹസ്തം നീട്ടിയിരിക്കുന്ന ഏറ്റവും പുതിയ ​െ​സലി​‍്ര​ബിട്ടി ​ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ആണ്. ദുരിതാശ്വാസ ​നിധിയി​േ​ലക്ക് താരം 15 ലക്ഷം രൂപ സംഭാവന നല്കി. കുട്ടനാട്ടിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി സഞ്ജു കഴിഞ്ഞയാഴ്ച ഒരു ലക്ഷം രൂപ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ജുവിന്റെ പിതാവ് വിശ്വനാഥ് സാംസണും സഹോദരന്‍ സാലി സാംസണും ചേര്‍ന്ന് തുക മുഖ്യമന്ത്രിക്ക് കൈമാറിയത്. ഇന്ത്യ എ ടീമിന്റെ മല്‍സരങ്ങള്‍ക്കായി സഞ്ജു വിജയവാഡയിലാണ്.

കഴിഞ്ഞ ദിവസം മുഖ്യമന്തിയുടെ ചേംബറില്‍ വാര്‍ത്താസമ്മേളനത്തിനിടയില്‍ എത്തി സൂപ്പര്‍താരം ​മോഹന്‍ലാല്‍ പണം സംഭവന ചെയ്തിരുന്നു. അതിന് മുമ്പ് എറണാകുളം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മമ്മൂട്ടി ആവശ്യ വസ്തുക്കളുമായി എത്തിയതും വാര്‍ത്തയായിരുന്നു. മലയാളത്തിലെയും തമിഴിലെയും അനേകം നടീനടന്മാരാണ് ദുരിതാശ്വാസ നിധിയിലേക്ക് അകമഴിഞ്ഞ് സംഭാവനകള്‍ ചെയ്തത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ