കാഞ്ഞങ്ങാട്: അരയി ഗവ. യു പി സ്കൂളിലെ കുട്ടികളുടെ ഓണം ഇത്തവണ പ്രളയക്കെടുതി മൂലം കഷ്ടത അനുഭവിക്കുന്നവരോടൊപ്പം ആഘോഷിക്കാൻ കുട്ടികളുടെ തീരുമാനം. ഓണാഘോഷത്തിന് തങ്ങൾക്ക് കിട്ടിയ 5 കിലോ അരി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അയച്ചുകൊടുക്കാനാണ് കുട്ടികളുടെ തീരുമാനം.
പത്ര മാധ്യമങ്ങളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും വെള്ളപ്പൊക്ക കെടുതികൾ കാണാനിടയായ കുട്ടികൾ പ്രളയ ബാധിതരെ സഹായിക്കാനുള്ള അവരുടെ ആഗ്രഹം സ്കൂൾ അധികൃതരോട് പറയുകയും അവരവർക്ക് കിട്ടിയ 5 കിലോഗ്രാം ഓണം സ്പെഷ്യൽ അരി കൈമാറുകയുമായിരുന്നു. സ്കൂൾ അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി വി രമേശൻ കുട്ടികളിൽ നിന്നും അരി ഏറ്റുവാങ്ങി.
കാഞ്ഞങ്ങാട് തഹസിൽദാർ എസ്. ശശിധരൻപിള്ളയ്ക്ക് കൈമാറി, പി ടി എ പ്രസിഡണ്ട് സമിർ ഡിസൈൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി.ശ്രീകാന്ത്, മദർ പി .ടി. എ. പ്രസിഡണ്ട് എസ്.സി. റഹ് മത്ത്, ടി.വി.ശശിപ്രഭ, വില്ലേജ് ആഫീസർ സജീവൻ,എന്നിവർ സംസാരിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ