ഞായറാഴ്‌ച, ഓഗസ്റ്റ് 19, 2018
കാഞ്ഞങ്ങാട് : പ്രമുഖ ഇംഗ്ലീഷ് അദ്ധ്യാപകനായ മഠത്തിൽ എം സത്യനാരായണൻ (52) ബൈക്കപകടത്തിൽ മരിച്ചു. കാഞ്ഞങ്ങാട് തെരുവത്ത് വെച്ച്  സത്യൻ സഞ്ചരിച്ച ബൈക്കിന് പുറകിൽ മടിക്കൈ ഭാഗത്തേക്ക് പോവുകയായിരുന്ന ആൾട്ടോ കാറിടിക്കുകയായിരുന്നു. കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് പഠിപ്പിക്കുന്നതിൽ പ്രഗത്ഭനായ സത്യൻ ജില്ലയിലെ പ്രമുഖ ടൂട്ടോറിയൽ കോളേജുകളായ ഡിവൈൻ, പ്രതിഭ, സ്കോളർ എന്നിവിടങ്ങളിൽ  സേവനമനുഷ്ഠിച്ചിട്ടുണ്ട് . നിരവധി ശിഷ്യഗണങ്ങളുമുണ്ട്. പരേതനായ സി.എൻ.നാരായണൻ നായർ മംത്തിൽ ല ക്ഷമിയമ്മ   എന്നിവരുടെ മക്കളാണ്. ഭാര്യ ആശ മീങ്ങോത്ത്. മകൻ മാനവ് (5 ) സഹോദരങ്ങൾ ബാലചന്ദ്രൻ ( ആധാരമെഴുത്ത് ), ഉണ്ണികൃഷ്ണൻ (റിട്ട. പി.ഡബ്ല്യു.ഡി ), കുഞ്ഞിരാമൻ ( ആധാരമെഴുത്ത്), കോൺഗ്രസ് നേതാവ്  ഉഷ പനങ്ങാട്, ഭാഗ്യലക്ഷമി കണ്ണൂർ , പ്രഭാവതി (കാഞ്ഞങ്ങാട് സൗത്ത് )

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ