കാഞ്ഞങ്ങാട്: ലക്ഷകണക്കിന് മലയാളികൾ അന്നം നൽകി കാത്ത് സൂക്ഷിക്കുന്ന ഗൾഫ് രാജ്യങ്ങളും അതിന്റെ ഭരണാധികാരികളും തന്നെയാണ് ഒരു ദുരിതം വന്നപ്പോഴും മലയാളിക്ക് രക്ഷകരായികുന്നത്. കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിൽ ഗൾഫ് രാജ്യത്തിന്റെ അധിപൻമാർ പ്രഖ്യപിക്കുന്ന ധനസഹായം അണമുറയാതെ പ്രവഹികകയാണ്. ദുബയ്, ഷാർജ ശൈഖുമാർ, ഒമാൻ, ഖത്തർ, ഭരണ ധിപൻമാർ എന്നിവർ ഒരു നല്ല തുക ഇപ്പോൾ തന്നെ ധനസഹമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിലുപരിയായി നല്ല തുക കൂടി പിരിച്ചു നൽകാൻ അവർ തയ്യാറുമാണ്. ദേശീയ മാധ്യമങ്ങൾ ആദ്യം അവഗണിച്ച മലയാളികളുടെ ദുരന്തത്തെ ആദ്യം മുതൽ തന്നെ ഖലീജ് ടൈംസ് അടക്കമുള്ള ഗൾഫ് മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ കവർ ചെയ്യുന്നുമുണ്ട്. അതിനർഥം ഗൾഫ് ജനത കൂടി മലയാളികളുടെ കൂടെ ഉണ്ട് എന്ന അർഥമാണ്. ഇതിനുപരിയായി ലുലു എം.ഡി എം.എ യൂസഫലി യടക്കമുള്ള ഗൾഫ് മലയാളി വ്യപാരികളും ദുരിതത്തിലായ കേരളക്കരയെ സഹായിക്കാനായി മുമ്പിലുണ്ട്. വരും ദിനങ്ങത്തിൽ തകർന്ന കേരളത്തെ പുനർ നിർമിക്കാനും ഗൾഫ് ഭരണധികാരികൾ സഹായിക്കുമെന്ന ആശ്വസത്തിലാണ് കേരള ജനത.
0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ