തിങ്കളാഴ്‌ച, ഓഗസ്റ്റ് 20, 2018
കാഞ്ഞങ്ങാട്: മാണിക്കോത്ത് മഡിയൻ കേരളം ഇന്ന് വരെ കണ്ടിട്ടില്ലാത്ത പ്രളയം വിതച്ച  ഭൂമിയിലേക്ക് ആശ്വാസമെത്തിക്കാൻ 
എസ് ടി യു  മാണിക്കോത്ത് യൂണിറ്റ് പ്രവർത്തകരും ഓട്ടോ  തൊഴിലാളികളും  കാരുണ്യ യാത്ര നടത്തി

മാണിക്കോത്തെ മഡിയനും, ചിത്താരിയും  ഉൾക്കൊള്ളുന്ന ഓട്ടോ സ്റ്റാന്റുകളിലെ എസ് ടി യു വിന്റെ  തൊഴിലാളികളാണ്  തങ്ങൾക്ക് ഉപജീവനമാർഗ്ഗമായി കിട്ടുന്ന ഒരു ദിവത്തെ വേദനം 
മലവെള്ളപാച്ചിലിൽ സർവ്വതും ഒലിച്ച് പോയ പ്രളയ ബാധിതർക്ക് വേണ്ടി സഹായമായി നൽകാൻ കാരുണ്യ യാത്ര സംഘടിപ്പിച്ചത്

ഞായറാഴ്ച്ച രാവിലെ മുതൽ വൈകുന്നേരം വരെ നടത്തുന്ന സർവ്വീസുകളിൽ നിന്നും ലഭിക്കുന്ന വേദനമാണ് ദുരന്ത മനുഭവിക്കുന്ന ഇതര ജില്ലകളിലെ   സഹജീവികൾക്ക് വേണ്ടി നൽകാനും ഈ തുക മാണിക്കോത്ത് നിന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പുറപ്പെടുന്ന സംഘത്തിന് കൈമാറുവാനും  എസ് ടി യു മാണിക്കോത്തിന്റെ ഭാരവാഹികളും പ്രവർത്തകരും മുന്നോട്ട് വന്നത്

കാരുണ്യ യാത്രയുടെ ഫ്ലാ ഗോഫ് കർമ്മം അജാന്നൂർ പഞ്ചായത്ത് പ്രസിഡന്റ് മുബാറക്ക് ഹസൈനാർ ഹാജിയും കെ എം സി സി നേതാവ്  നാസർ ഫ്രൂട്ടും ചേർന്ന് നിർവ്വഹിച്ചു ,
എസ് ടി യു  മാണിക്കോത്ത് യൂണിറ്റ് പ്രസിഡന്റ് കരീം മൈത്രി അദ്ധ്യക്ഷത വഹിച്ചു , ജനറൽ സെക്രട്ടറി അഹമ്മദ് കപ്പണക്കാൽ സ്വാഗതം പറഞ്ഞു, ട്രഷറർ എം എ മോയ്തീൻ, പഞ്ചായത്ത്  മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഹമീദ് ചേരക്കാടത്ത്, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സന മാണിക്കോത്ത്,യൂത്ത് ലീഗ് ശാഖ സെക്രട്ടറി നസീം മീത്തൽ പുര,കെ എം സി സി നേതാക്കളായ എൻ വി അബ്ദുൽ റസ്സാക്ക് മാണിക്കോത്ത്, അലി മാണിക്കോത്ത്, മുഹമ്മദ് സുലൈമാൻ, ഷാഹുൽ കൊത്തിക്കാൽ, ഹാഷിം കക്കൂത്തിൽ, റഫീഖ് യു വി ,   റാഷിദ് മാണിക്കോത്ത്, നാസർ, യൂണിറ്റ് വൈസ് പ്രസിഡന്റ് എം കെ സുബൈർ ചിത്താരി, സെക്രട്ടറിമാരായ, അന്തുമായി ബദർ നഗർ , അൻസാർ ചിത്താരി, വർക്കിംങ് കമ്മിറ്റി  അംഗങ്ങളായ മൂസാ കൊവ്വൽ,എം എ മുഹമ്മദ്. ഹനീഫ എം എ, ഗ്ലീൻ സ്റ്റാർ ക്ലബ് പ്രവർത്തകരായ റഹീം മാണിക്കോത്ത്, സക്കരിയ പാലക്കി, യൂനുസ് ബദർ നഗർ, മുഹമ്മദ് ബദർ നഗർ  തുടങ്ങിയവർ സംബന്ധിച്ചു

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ