തിങ്കളാഴ്‌ച, ഓഗസ്റ്റ് 27, 2018
കാഞ്ഞങ്ങാട്: കഴിഞ്ഞ 35 വര്‍ഷമായി എടത്തോട് ടൗണില്‍ ടി.എം.ട്രേഡേഴ്‌സ് എന്ന സ്ഥാപനം നടത്തിവരുന്ന ചേരൂരിലെ മുഹമ്മദ് കുഞ്ഞിയുടെ ആറുമക്കളില്‍ അഞ്ചാമനായ അന്‍സാരി ജല പ്രളയത്തില്‍ കുടങ്ങിയ നൂറു കണക്കിന് പേരേയാണ് ജീവിതത്തി ലേക്ക് മടക്കി  കൊണ്ടുവന്നിരിക്കുന്നത്. കാസര്‍കോട് ചേരൂരിലെ വയലാം കുഴി അന്‍സാരി ഇന്ന് രക്ഷകനാണ്, നൂറുകണക്കിനാളുകളെ ആലപ്പുഴയിലെ പ്രളയത്തില്‍ നിന്നും കൈപിടിച്ചുയര്‍ത്തിയവന്‍. കാസര്‍കോട് നഗരത്തില്‍ വ്യാപാരിയായ അന്‍സാരി പ്രളയവാര്‍ത്തയറിഞ്ഞയുടനെ ആലപ്പുഴയിലേക്ക് വണ്ടി കയറുകയായിരുന്നു. അഞ്ച് ദിവസങ്ങളിലാണ് ആലപ്പുഴയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായുണ്ടായിരുന്നത്. നാട്ടില്‍ തിരി ച്ചെത്തിയ അന്‍സാരിക്ക് വലിയ സ്വീകരണമാണ് നാട്ടുകാര്‍ നല്‍കിയത്.കഴിഞ്ഞ 35 വര്‍ഷമായി എടത്തോട് ടൗണില്‍ ടി.എം.ട്രേഡേഴ്‌സ് എന്ന സ്ഥാപനം നടത്തിവരുന്ന ചേരൂരിലെ മുഹമ്മദ് കുഞ്ഞിയുടെ ആറുമക്കളില്‍ അഞ്ചാമനാണ് അന്‍സാരി. നീന്തല്‍ ദേശീയ താരമായിരുന്നു അന്‍സാരിയുടെ. കേരളത്തെ നടുക്കിയ പ്രളയ വാര്‍ത്ത കേട്ട് വ്യാപാര സ്ഥാപനം സഹോദരനെ ഏല്‍പ്പിച്ചു ആലപ്പുഴയിലേക്ക് വണ്ടി കയറുകയായിരുന്നു അന്‍സാരി. 
രാവെന്നോ പകലെന്നോ ഇല്ലാതെ ഈ 27കാരന്‍ നിരവധി ആളുകളെ പ്രളയത്തില്‍ നിന്നും രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം നാട്ടില്‍ തിരിച്ചെത്തിയ അന്‍സാരിക്ക് നാട്ടുകാര്‍ വന്‍ സ്വീകരണമാണ് നല്‍കിയത്. കാസര്‍കോട് ഗവ.കോളേജില്‍ നിന്നും ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ അന്‍സാരി കാസര്‍ഗോഡ് ജില്ലാ സീനിയര്‍ നീന്തല്‍ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ്. സ്‌കൂള്‍തലം മുതല്‍ അന്‍സാരി നീന്തലില്‍ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ