തിങ്കളാഴ്‌ച, ഓഗസ്റ്റ് 27, 2018
പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായവുമായി തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ജീവനക്കാര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം നല്‍കും. തമിഴ്‌നാട് ഗവ. എംപ്ലോയീസ് അസോസിയേഷന്‍ (ടിഎന്‍ജിഇഎ) സംസ്ഥാന സെക്രട്ടറി സി.ആര്‍.രാജ്കുമാറാണ് ഇക്കാര്യം അറിയിച്ചത്. ഏകദേശം 200 കോടി രൂപയാകും ഇതിലൂടെ കേരളത്തിന് ലഭിക്കുക. ഈ മാസത്തെ ശമ്പളത്തില്‍നിന്ന് ഇതു നല്‍കാനാണു തീരുമാനം.

ഇതിനു പുറമേ, കേരളത്തിലെ ദുരിതബാധിതരെ സഹായിക്കാനായി 4000 കിലോ അരി, ആവശ്യമരുന്നുകള്‍, കുട്ടികളുടെ ഉടുപ്പുകള്‍, ബെഡ്ഷീറ്റുകള്‍, സാരികള്‍, ജാക്കറ്റുകള്‍ എന്നിവ തമിഴ്‌നാട് ജീവനക്കാര്‍ നിശാഗന്ധി ഓഡിറ്റോറിയത്തിലെ കളക്ഷന്‍ സെന്ററില്‍ എത്തിച്ചു. നേരത്തേ അവശ്യവസ്തുക്കള്‍ ഇടുക്കി ജില്ലയിലും ഇത്തരത്തില്‍ തമിഴ്‌നാട് എത്തിച്ചിരുന്നു.

നേരത്തെ കേരളത്തിനായി തമിഴ്‌നാട് സര്‍ക്കാര്‍ 10 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ