ശനിയാഴ്‌ച, സെപ്റ്റംബർ 01, 2018
അഹമ്മദാബാദ്: ബിജെപി എം.പിക്ക് പശുവിന്റെ കുത്തേറ്റു. ഗുജറാത്തിലെ പാഠനില്‍ നിന്നുള്ള എം.പിയായ ലീലാധര്‍ വഗേലയ്ക്കാണ് പശുവിന്റെ കുത്തേറ്റത്. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് വിവരം. തെരുവില്‍ അലഞ്ഞുതിരിഞ്ഞ് നടന്ന പശുവാണ് ലീലധറെ കുത്തിയതെന്ന് ഗുജറാത്തിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹത്തിന്റെ ഗാന്ധിനഗറിലെ സെക്ടര്‍-21ലെ വീടിനു മുന്നിലാണ് സംഭവം.

വീടിന് മുന്നിലൂടെ അലഞ്ഞ് നടന്ന പശുവാണ് അദ്ദേഹത്തെ കുത്തിയത്. സംഭവത്തില്‍ എം.പിക്ക് വാരിയെല്ലിനും തലയ്ക്കും സാരമായി പരുക്ക് പറ്റിയിട്ടുണ്ട്. അദ്ദേഹത്തെ അപ്പോളോ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ദില്ലിയിലും മറ്റ് പ്രധാന നഗരങ്ങളിലുമുള്ള തെരുവ് പശുക്കളുടെ ശല്യത്തിന് അറുതി വരുത്തണമെന്ന് ഹൈക്കോടതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഭരണകക്ഷിയുടെ ലോകസഭാംഗം തന്നെ തെരുവ് പശുവിന്റെ ആക്രമണത്തിന് ഇരയായത്. കൂടാതെ സൂറത്തിലും അഹമ്മദാബാദിലും അലഞ്ഞുതിരിയുന്ന പശുക്കളെ പിടിക്കാന്‍ ശ്രമിച്ച കോര്‍പ്പറേഷന്‍ ജീവനക്കാരെ ഈ അടുത്ത് ഉടമകള്‍ ആക്രമിച്ചിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ