ശനിയാഴ്‌ച, സെപ്റ്റംബർ 01, 2018
ന്യൂഡല്‍ഹി : മദ്യപിച്ച് ലക്കുക്കെട്ട യാത്രക്കാരന്‍ സഹയാത്രികയുടെ സീറ്റില്‍ മൂത്രമൊഴിച്ചതായി പരാതി. ഡല്‍ഹിയില്‍ നിന്നും ന്യുയോര്‍ക്കിലേക്ക് പോയ എയര്‍ ഇന്ത്യ 102 ജെ എഫ് കെ എന്ന വിമാനത്തിലാണ് സംഭവം.

യാത്രക്കാരിയുടെ മകള്‍ ഇന്ദ്രാണി ഘോഷ് ട്വീറ്റ് ചെയ്‌ത്തോടെയാണ് സംഭവം വിവാദമായത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെയും വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനെയും എയര്‍ ഇന്ത്യയേയും പരാമര്‍ശിച്ചായിരുന്നു ഇന്ദ്രാണിയുടെ ട്വീറ്റ്.

അമ്മ ആഗസ്റ്റ് 30ന് എയര്‍ ഇന്ത്യയില്‍ ഒറ്റക്ക് യാത്രചെയ്തപ്പോള്‍ വളരെ മോശമായതും വേദനാജനകവുമായ സംഭവമാണ് ഉണ്ടായത്. മദ്യപിച്ച് ബോധമില്ലാത്ത ഒരാള്‍ അമ്മയുടെ സീറ്റിന് മുന്നില്‍ വന്ന് പരസ്യമായി മൂത്രമൊഴിക്കുകയായിരുന്നു. സംഭത്തെ തുടര്‍ന്ന് അമ്മയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയിരുത്തിയതല്ലതെ അപമര്യാദയായി പെരുമാറിയ യാത്രക്കാരനെതിരെ നടപടി സ്വീകരിക്കാന്‍ എയര്‍ ഇന്ത്യ അധികൃതര്‍ തയ്യാറായില്ല.

സംഭവത്തെക്കുറിച്ച് അടിയന്തിരമായി അന്വേഷണം നടത്തണമെന്ന് ഇന്ദ്രാണി ട്വീറ്ററിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ