പ്രളയക്കെടുതി മറികടക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ചൈനയില്‍ നിന്നും അല്‍ഫോണ്‍സ് കണ്ണന്താനം 32,13,029 രൂപ സ്വരൂപിച്ചു. വിനോദസഞ്ചാര പ്രചാരണാര്‍ത്ഥം ചൈനയില്‍എത്തിയപ്പോഴാണ് കണ്ണന്താനം ദുരിതാശ്വാസത്തിന് രൂപ സ്വരൂപിച്ചത്. ചൈനയില്‍ നിന്ന് തിരിച്ചെത്തുമ്പോള്‍ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു.
പ്രളയക്കെടുതി നേരിട്ട കേരളത്തെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ ഷാങ്ഹായിലെ ഇന്ത്യക്കാര്‍ക്കും ചൈനയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിനും മന്ത്രി നന്ദി അറിയിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ