തിങ്കളാഴ്‌ച, സെപ്റ്റംബർ 03, 2018
ചേരൂര്‍(മലപ്പുറം): മലപ്പുറത്ത് നവജാത ശിശുവിനെ കഴുത്തറത്ത് കൊന്ന് അരുംക്രൂരത. മലപ്പുറം കൂട്ടിലങ്ങാടിയിലാണ് നവജാത ശിശുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

സംഭവത്തില്‍ ചേരുര്‍ സ്വദേശിയായ അമ്മ നബീലയേയും സഹോദരന്‍ ശിഹാബിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവുമായി ഏതാനും വര്‍ഷമായി അകന്നു കഴിയുന്ന നബീലയ്ക്ക് അവിഹിത ബന്ധത്തിലുണ്ടായ കുട്ടിയേയാണ് കഴുത്തറത്ത് കൊന്നത്. അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞ് വീടിന് അപമാനമാണെന്ന സഹോദരന്റെ കുറ്റപ്പെടുത്തലിനെ തുടര്‍ന്നാണ് നബീല കുഞ്ഞിനെ കൊലപ്പെടുത്തിയത്.

ശാരീരിക അസ്വസ്ഥതകള്‍ നേരിട്ട നബീലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമാനമായ സംഭവം ബാലുശ്ശേരിയില്‍ നടന്നതിന്റെ ഞെട്ടല്‍ മാറുന്നതിനു മുന്‍പേയാണ് മലപ്പുറത്തെ കൊലപാതകം. രണ്ടു ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയതിന് നിര്‍മലൂര്‍ സ്വദേശി റിന്‍ഷയെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഭര്‍ത്താവുമായി വര്‍ഷങ്ങളായി അകന്നു കഴിയുകയായിരുന്നു. റിന്‍ഷ. മാനഹാനി ഭയന്നാണ് റിന്‍ഷ കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ