തിങ്കളാഴ്‌ച, സെപ്റ്റംബർ 03, 2018
കാഞ്ഞങ്ങാട്:  അജാനൂര്‍ കടപ്പുറം സൗഹൃദ കൂട്ടായ്മയുടെ ഉദ്ഘാടനവും, പ്രളയത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ പണയം വെച്ച് മുന്നിട്ടിറങ്ങി നാടിന്റെ അഭിമാനമായ 32 മല്‍സ്യതൊഴിലാളികളെയും, സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അബുദാബി ഇന്ത്യന്‍ എംബസിയുടെ അംഗീകാര പത്രം നേടിയ അജാനൂര്‍ കടപ്പുറത്തെ ജീവ കാരുണ്യ പ്രവര്‍ത്തകനുമായ യുവ സംരംഭകന്‍ എം.എം.നാസറിനെ യും ആദരിച്ചു.കാസര്‍ഗോഡ് ജില്ലാ പോലീസ് ചീഫ് ഡോ: എ.ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ മുന്നോടിയായി വിശിഷ്ടാഥികളെ ആനയിച്ചുകൊണ്ട് വായനശാല മുക്കില്‍ നിന്ന് ഘോഷയാത്രയും നടന്നു.സൗഹൃദ കൂട്ടായ്മയുടെ പ്രസിഡണ്ട് എ.ഹമീദ് ഹാജി അദ്ധ്യക്ഷം വഹിച്ചു. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ദാമോദരന്‍ മുഖ്യാഥിതിയായിരുന്നു.കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി, ശിവഗിരി മഠം സ്വാമി പ്രേ മാനന്ദ, കാഞ്ഞങ്ങാട് തിരുഹൃദയ പള്ളി വികാരി ഫാദര്‍ സ്റ്റീഫന്‍ മാത്യു, അജാനൂര്‍ ഗവ: ഫിഷറീസ് യു.പി.സുകൂള്‍ പ്രധാനാദ്ധ്യാപകന്‍ എ.ജി.ശംസുദ്ദീന്‍, എന്നിവര്‍ സംസാരിച്ചു.സൗഹൃദയ കൂട്ടായ്മ സെക്രട്ടറി എം.പി.രാജന്‍ സ്വാഗതവും, ജോ: സെക്രട്ടറി യു.വി.ബഷീര്‍ നന്ദിയും പറഞ്ഞു. പ്രളയബാധിത പ്രദേശത്ത് സേവനമനുഷ്ടിച്ച മുഴുവന്‍ മല്‍സ്യ തൊഴിലാളികളെയും ചടങ്ങില്‍ വെച്ച് ആദരിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ