കോഴിക്കോട്: പ്രളയത്തിനു ശേഷം സംസ്ഥാനത്ത് എലിപ്പനി പടർന്നു പിടിക്കുന്നു. ആഗസ്ത് -സെപ്തംബർ മാസം ഇതുവരെ ഏഴുപേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. മൂന്നു പേർ മരിച്ച കോഴിക്കോടാണ് ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചതും. ഇന്നലെ മാത്രം 26 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. 17 പേർക്ക് രോഗമുണ്ടെന്ന് സംശയിക്കുന്നു. രണ്ടു മരണം തിരുവനന്തപുരത്തും ഒാരോ മരണം വീതം കൊല്ലത്തും തൃശൂരും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സംസ്ഥാനത്താകമാനം ഉണ്ടയ 41 മരണം എലിപ്പനി മൂലമാണെന്ന് സംശയിക്കുന്നുമുണ്ട്. കോഴിക്കോട് 11, മലപ്പുറം 10, പലാക്കാട് അഞ്ച്, എറണാകുളം, കണ്ണൂർ എന്നിവിടങ്ങളിൽ മൂന്ന്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂർ എന്നിവിടങ്ങളിൽ രണ്ട്, ആലപ്പുഴ ഒരു മരണം എന്നിവയാണ് എലിപ്പനിയാണോ എന്ന് സംശയിക്കുന്നത്. ഇന്നലെ മാത്രം സംസ്ഥാനത്തൊട്ടാകെ 40 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ചികിത്സയിലുള്ള 92 പേർക്ക് എലിപ്പനിയാണോ എന്ന സംശയവുമുണ്ട്.
അതേസമയം, എലിപ്പനി നേരിടാൻ ആരോഗ്യവകുപ്പ് ചികിത്സാ പ്രോട്ടോകോള്‍ പുറത്തിറക്കി. അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് പ്രതിരോധം, ചികിത്സ, സാമ്പിള്‍ കലക്ഷന്‍ എന്നിവയില്‍ പാലിക്കേണ്ട നിബന്ധന ഉള്‍ക്കൊള്ളിച്ചതാണ് പ്രോട്ടോകോള്‍ എന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
- താലൂക്ക് ആശുപത്രി മുതൽ പെന്സിലിെൻറ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്.
- പെന്സിലിന് ചികിത്സയെപ്പറ്റി മാര്‍ഗനിര്‍ദേശവും പുറപ്പെടുവിച്ചു.
- സന്നദ്ധപ്രവര്‍ത്തകര്‍ക്ക് മാത്രമായി ആശുപത്രികളില്‍ പ്രത്യേക കൗണ്ടര്‍ തുടങ്ങും.
- സന്നദ്ധപ്രവര്‍ത്തകർ ആഴ്ചയിലൊരിക്കല്‍ പ്രതിരോധ ഗുളികയായ 200 എം.ജി. ഡോക്സിസൈക്ലിന്‍ കഴിക്കണം.
- ശുചീകരണപ്രവര്‍ത്തനങ്ങളില്‍ ൈകയുറയും കാലുറയും ഉള്‍പ്പെടെ രക്ഷാമാര്‍ഗം സ്വീകരിക്കണം.
- പനി, ശരീരവേദന എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ