ശനിയാഴ്‌ച, സെപ്റ്റംബർ 08, 2018
കൊച്ചി: എലിപ്പനിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലുടെ വ്യാജപ്രചാരണം നടത്തിയ ജേക്കബ്​ വടക്കുംചേരി അറസ്​റ്റിൽ. ക്രൈംബ്രാഞ്ചാണ്​ ജേക്കബ്​ വടക്കുംചേരി​യെ അറസ്​റ്റ്​ ചെയ്​തത്​. മുമ്പ്​ ജേക്കബ്​ വടക്കുംചേരിയെ കസ്​റ്റഡിയിലെടുത്ത്​ ചോദ്യം ചെയ്​തിരുന്നു. ഇയാൾക്കെതിരെ കേസെടുക്കണമെന്ന്​​ ആരോഗ്യമന്ത്രി ​കെ.കെ ശൈലജ ഡി.ജി.പിക്ക്​ നിർദേശം നൽകിയിരുന്നു.

എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ കഴിക്കുന്നതിനെതിരെയായിരുന്നു വടക്കുംചേരിയുടെ പ്രചാരണം. സൈബർ നിയമപ്രകാരമായിരുന്നു വടക്കുംചേരിക്കെതിരെ ആദ്യം കേസെടുത്തത്​. പിന്നീട്​ ഇതിനൊപ്പം ഗൗരവമായ വകുപ്പുകൾ കൂട്ടിച്ചേർക്കുകയായിരുന്നു.

കോഴിക്കോട്​ നിപ പനി പടർന്ന്​ പിടിച്ചപ്പോഴും ആരോഗ്യവകുപ്പി​​െൻറ പ്രവർത്തനങ്ങൾക്കെതിരെ വ്യാജ പ്രചാരണവുമായി ജേക്കബ്​ വടക്കുംചേരി രംഗത്തെത്തിയിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ