ശനിയാഴ്‌ച, സെപ്റ്റംബർ 08, 2018
കാസര്‍കോട് : ബദരിയാ സ്‌നേഹകൂട്ടയ്മയുടെ പ്രളയ ബാധിതര്‍ക്ക് ഒരു കൈത്താങ്ങ് എന്ന യാത്രയില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്ക് സ്വീകരണം നല്‍കി ആദരിച്ചു. കേരളം പ്രളയം വന്നു വിറങ്ങലിടിച്ചു നില്‍കുമ്പോള്‍ സ്‌നേഹ കൂട്ടായ്മ നമ്മുടെ സഹോദരന്‍മാര്‍ക്ക് വേണ്ടി ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും സ്വരൂപിക്കുകയും അത് വളരെ ഉത്തരവാദിത്തത്തോടെ കോട്ടയം ജില്ലയില്‍ എത്തിക്കുകയും ചെയ്തു.

യാത്രയ്ക്ക് ചുക്കാന്‍ പിടിച്ച കൂട്ടായ്മയുടെ പ്രസിഡന്റ് കെ മൊയ്ദുവിനും കൂട്ടായ്മയുടെ മെമ്പര്‍മാരായ സഫ്വാന്‍, നിസാര്‍, ശരീഫ്, സാലിം മുബാറക്, ഇര്‍ഷാദ് എനിവര്‍ക്ക് സ്‌നേഹോപഹാരം കൂട്ടായ്മയുടെ മുഖ്യ രക്ഷാധികാരികള്‍ കെ കെ ഗഫൂര്‍ ഹാജിയും എം ഇബ്രാഹിം ഹാജിയും നല്‍കി ആദരിക്കുകയും ചെയ്തു.

ഈ നാടിന്റെ ഹൃദയ തുടിപ്പ് മനസിലാക്കി ആതുര സേവാ രംഗത്തും സേവന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച പ്രസ്ഥനമാണ് ബദരിയാ സ്‌നേഹ കൂട്ടായ്മ. നിര്‍ധാരരായ രോഗികള്‍ക്ക് സാമ്പത്തിക സഹായം നല്‍കി ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് നാടിന്നു മാതൃകയായിരിക്കുകയാണ് സ്‌നേഹ കൂട്ടായ്മ. മുക്കൂട് ജമാഅത് ഖത്തീബ് സുലൈമാന്‍ ഫൈസിയുടെ കൂട്ട പ്രാത്ഥനയോടെ ചടങ്ങിനു തുടക്കം കുറിച്ചു. പ്രസിഡണ്ട് കെ മൊയ്ദു അദ്ധ്യക്ഷത വഹിക്കുകയും സെക്രട്ടറി സി എച്ച് മജീദ് സ്വാഗതവും സി എച്ച് അബ്ദുല്‍ അസീസ് ഹാജി നന്ദിയും പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ