ശനിയാഴ്‌ച, സെപ്റ്റംബർ 08, 2018
കാസർകോട്: കാഞ്ഞങ്ങാട്ടെ പ്രശസ്തമായ കെ കെ പുര കുംടുംബാംഗവും, മുംബൈയിലെ വ്യാപാരിയുമായ ബേക്കൽ മുഹമ്മദ് സലീം പാഷ നിര്യാതനായി. പരേതനായ കെ.കെ. അഹമ്മദിന്റെ (മുംബൈ) മകനാണ്. 70 വയസായിരുന്നു. സ്വന്തം ഉടമസ്ഥതയിലുള്ള മൈസൂരിലെ അമ്പിളി റിസോർട്ടിൽ വെച്ചായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിലേക്ക് എത്തിക്കും  വഴി മരണപ്പെടുകയായിരുന്നു. മൃതദേഹം ഇന്ന് രാത്രി തന്നെ മുംബൈയിലേക്ക്  കൊണ്ടുപോകും. സഹോദരങ്ങൾ: അബ്ദുല്ല (മൈസൂർ), സാഹിറ (ബല്ലാക്കടപ്പുറം), സാബിറ (ബംഗളം)

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ