അജാനൂർ: എം.എസ്.എഫ് അജാനൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അദ്ധ്യാപക ദിനാചരണത്തോടനുബന്ധിച്ച് പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നും ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകരെ ആദരിച്ചു. ഇഖ്ബാൽ ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന പഞ്ചായത്ത് തല ഉദ്ഘാടനത്തിൽ കമ്മിറ്റി പ്രസിഡന്റ് മുർഷിദ് ചിത്താരി ഹയർസെക്കണ്ടറി കണക്കധ്യാപിക ആനിയമ്മ ടീച്ചറെ പൊന്നാട അണിയിച്ചു. ജനറൽ സെക്രട്ടറി സി.എം.ഹാരിസ് സ്വാഗതം പറഞ്ഞു. പ്രിൻസിപ്പാൾ അനിതാ കുമാരി ടീച്ചർ, വാർഡ് ലീഗ് പ്രസിഡന്റ് സി.എച്ച് ഹംസ, പി.ടി.എ പ്രസിഡന്റ് അബ്ദുറഹിമാൻ, ഇജാസ് പാലായി, അനസ് തെക്കേപ്പുറം, സി.കെ.ജാബിദ്, സമീർ, നൌഫൽ, ഇജാസ്.കെ, കെ.പി.സിയാദ്, അഫ്സൽ ചിത്താരി തുടങ്ങിയവർ സംബന്ധിച്ചു.
വിവിധ സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് അദ്ധ്യാപകരായ കുഞ്ഞാമദ് മാസ്റ്റർ, സുഷീല ടീച്ചർ, ലളിതകുമാരി ടീച്ചർ, സുഗത കുമാരി ടീച്ചർ, വത്സല ടീച്ചർ, ഗിരിജ ടീച്ചർ, ത്രേസി ബ്രസീലിയ ടീച്ചർ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ