മുഹമ്മദ് കുഞ്ഞിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാ മൊഴി
കാഞ്ഞങ്ങാട്: ഷാര്‍ജയിലുണ്ടായ വാഹനപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന സൗത്ത് ചിത്താരിയിലെ ഹസന്റെ മകന്‍ മുഹമ്മദ് കുഞ്ഞി(44)ക്ക് കണ്ണീരോടെ വിട. ഇന്ന് രാവിലെ അഞ്ച് മണിക്ക് മംഗലാപുരം ബജ്‌പേ വിമാനത്താവളത്തില്‍ എത്തിയ മുഹമ്മദ് കുഞ്ഞിയുടെ മയ്യത്ത് ആദ്യം അ ദ്ദേഹത്തി ന്റെ പള്ളിക്കരയിലെ തൊട്ടിയിലെ വീട്ടില്‍ പൊതു പ്രദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് ചിത്താരി യിൽ പൊതു ദര്‍ശനത്തിന് വെച്ച ശേഷം മയ്യത്ത് നമസ്‌കാരവും കഴിഞ്ഞ രാവിലെ ഒമ്പത് മണിയോടെ മയ്യത്ത് ചിത്താരി ഹൈദ്രോസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കുകയായിരുന്നു. നിരവധി പേരാണ് മുഹമ്മദ് കുഞ്ഞിയെ ഒരു നോക്ക് കാണുവാനായി സൗത്ത് ചിത്താരിയിലും പള്ളിക്കരയിലെ അ ദ്ദേഹത്തിന്റെ സ്വന്തം വീട്ടിലും എത്തിയത്. സൗത്ത് ചിത്താരിയിൽ അനുശോചന യോഗവും ചേർന്നിരുന്നു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ