കാഞ്ഞങ്ങാട്: മാണിക്കോത്ത് മഡിയൻ എസ് ടി യു യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു. ചിത്താരി ബംഗ്ലാവ് റസ്റ്റോറന്റിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ വെച്ചാണ് 2018- 19 വർഷത്തേക്കുള്ള ഒമ്പതംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. ജില്ലാ സെക്രട്ടറി ഷരീഫ് കൊടവഞ്ചി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ചടങ്ങിൽ വാർഷിക റിപ്പോർട്ട് വരവ് ചെലവ് കണക്കുകൾ അവതരിപ്പിക്കുകയും യോഗം അംഗീകരിക്കുകയും ചെയ്തു. നിരവധി സംഘടനാ പ്രവർത്തനങ്ങളും ജീവകാരുണ്യ പ്രവർത്തനവുമായി അസൂയാവഹമായ മുന്നേറ്റം നടത്തിയ മാണിക്കോത്ത് യൂണിറ്റിന്റെ പ്രവർത്തനം പ്രശംസനീയവും നേരായ പാതയിലാണെന്നും സംഘടനയും സംഘാടനവും എന്താണ് മനസ്സിലാക്കിത്തരികയും അത് പ്രാവർത്തികമാക്കുകയും ചെയത് യൂണിറ്റ് മാതൃകാപരമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും പരിപൂർണ്ണ പിന്തുണയും പ്രോത്സാഹനവും എസ് ടി യു യൂണിറ്റിന് ഉണ്ടാകുമെന്നും പാർട്ടി നേതൃത്വം യോഗത്തിൽ വെച്ച് പറഞ്ഞു. യൂണിറ്റിൽ പുതിയ അംഗമായി ചേർന്ന സി വി മുഹമ്മദിന് ഷരീഫ് കൊടവഞ്ചി മെമ്പർഷിപ്പ് നൽകി.
പ്രവർത്തകർക്കിടയിലും തൊഴിലാളികൾക്കിടയിലും നാട്ടുകാർക്കിടയിലും ഇല്ലാ കഥകൾ പ്രചരിപ്പിച്ച് അനൈക്യമുണ്ടാക്കുകയും തന്റെ കാര്യലാഭത്തിന് വേണ്ടി യൂണിറ്റിന് എതിരെ സോഷ്യൽ മീഡിയിൽ അപവാദം പ്രചരിപ്പിക്കുന്ന യൂദാസ്മാരെ ചവറ്റ് കൂട്ടയിലേക്ക് വലിച്ചെറിയേണ്ട സാഹചര്യ മാണെന്നും അത്തരക്കാരെ തിരിച്ചറിയാമെന്നും തൊഴിലാളികൾ ഉറപ്പ് നൽകി.
കരീം മൈത്രി അദ്ധ്യക്ഷത വഹിച്ചു. ഷരീഫ് കൊടവഞ്ചി യോഗം ഉദ് ഘാടനം ചെയ്തു. അഹമ്മദ് കപ്പണക്കാൽ സ്വാഗതം പറഞ്ഞു. എം എ മൊയ്തീൻ, മോട്ടോർ ഫെഡറേഷൻ ജില്ലാ സെക്രട്ടറി ഹാരിസ് ബോവിക്കാനം, ശാഖ ജനറൽ സെക്രട്ടറി മാണിക്കോത്ത് അബൂബക്കർ , പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സന മാണിക്കോത്ത് , മുല്ലക്കോയ തങ്ങൾ മാണിക്കോത്ത്, മുഹമ്മദ് സുലൈമാൻ, യൂത്ത് ലീഗ് ശാഖ സെക്രട്ടറി നസീം മീത്തൽ പുര, യൂനുസ് വടകര മുക്ക് , കരീം കുശാൽ. നഗർ, ജാഫർ മൂവാരിക്കുണ്ട് , ഷുക്കൂർ ബാവാനഗർ റഷീദ് മുറിയനാവി , റാഷിദ് മാണിക്കോത്ത്, ബാസിത്ത് ചിത്താരി, റിയാസ് കെ വി , ഷബീർ സി പി തുടങ്ങിയവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി പ്രസിഡന്റ് കരീം മൈത്രി, വൈസ് പ്രസിഡന്റ്മാർ അസീസ് മാണിക്കോത്ത്, അന്തുമായി ബദർ നഗർ, സി കെ മുഹമ്മദ് കുഞ്ഞി, ജനറൽ സെക്രട്ടറി അഹമ്മദ് കപ്പണക്കാൽ, ജോയിൻ സെക്രട്ടറിമാർ അൻസാർ ചിത്താരി, എം കെ സുബൈർ ചിത്താരി, എം എ ഹനീഫ, ട്രഷറർ മൊയ്തീൻ എം എ ,വർക്കിം കമ്മിറ്റി അംഗങ്ങളായി, എം കെ അബ്ദുൽ കാദർ, മജീദ്. നഫ്സി, മുഹമ്മദ് എം എ, മൂസാ കൊവ്വൽ, മുഹമ്മദ്അലി, ലത്തീഫ് കെ പി , സി വി മുഹമ്മദ്, അന്ത്ക്ക ചിത്താരി, യൂസുഫ് കൊത്തിക്കാൽ എന്നിവരെ യോഗം തെരഞ്ഞെടുത്തു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ