വെള്ളിയാഴ്‌ച, സെപ്റ്റംബർ 07, 2018
കാഞ്ഞങ്ങാട്: യുവ ജനതാദൾ (എസ് ) കാസർഗോഡ് ജില്ലാ പ്രസിഡൻറ് നൗഫൽ കാഞ്ഞങ്ങാട് നേരെ കഞ്ചാവ് മാഫിയകളുടെ വധഭീഷണി. അദ്ദേഹത്തിന്റെ ഷോപ്പിൽ കയറി ഷോപ്പിന്റെ ചില്ല്കൾ തകർക്കുകയും പുറത്ത് ഇറങ്ങിയാൽ നിന്റെ ശറീരത്തിൽ കത്തികേറ്റി  കൊല്ലുമെന്ന്  ഭീഷണിപ്പെടുത്തുകയും ചെയ്തു. ഉടൻ തന്നെ കാഞ്ഞങ്ങാട് പോലിസ് സ്റ്റേഷനിൽ പരാതി കൊടുക്കാൻ ചെന്നപ്പോൾ  പിൻതുടർന്ന് പോലിസ് സ്റ്റേഷന്റെ പുറത്ത് നിന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  പ്രതികളെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുൻപിൽ ഹാജരാക്കി തക്കതായ ശിക്ഷ നൽകണമെന്ന് യുവജനതാദൾ (എസ് ) ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു: കുറച്ച് നാളുകളായി കാഞ്ഞങ്ങാട് നഗരവും സ്‌കൂൾ പരിസരവും കഞ്ചാവ് മാഫിയകളുടെ പിടിയിലാണ്. അധികാരികൾ എനിയെങ്കിലും കണ്ണടച്ച് ഇരിന്നാൽ നമ്മുടെ യുവതലമുറയുടെ ഭാവി തന്നെ ഇല്ലാതാകുക മാത്രമല്ല വിദൂരത്ത് നിന്ന് കാഞ്ഞങ്ങാടേക്ക് രാത്രിയിൽ എത്തുന്ന ജനങ്ങളുടെ ജീവനും സ്വത്തിന്നും ഇവർ ഭീഷണിയാണ്.

യുവജനതാദൾ ജില്ലാ പ്രസിഡണ്ട് നൗഫൽ കാഞ്ഞങ്ങാടിനെതിരെ നടന്ന അക്രമവും ഭീഷണിയും സമൂഹത്തെ വളരെയേറെ ചിന്തിപ്പിക്കേണ്ടതും കടുത്ത പ്രതിഷേധാർഹവുമാണെന്ന് ലഹരി നിർമാർജന  സമിതിയുടെ ജില്ലാ പ്രസിഡണ്ട് നൗഷാദ് ഇളംബാടിയും ജന.സെക്രട്ടറി ഖാലിദ് കൊളവയലും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ