ശനിയാഴ്‌ച, സെപ്റ്റംബർ 08, 2018
കാഞ്ഞങ്ങാട് : ലോകം കുത്തിക്കുമ്പോഴും കാഞ്ഞങ്ങാട് നഗരത്തിൽ പുരാണകാലത്തെ ഓർമ്മിപ്പിച്ചു കൊണ്ടു കുതിരവണ്ടിയും , കൈവണ്ടിയും സൈക്കിളും . രാജ്യത്തു വർദ്ധിച്ചു വരുന്ന ഇന്ധന വില വർധനയ്‌ക്കെതിരെയും , കേന്ദ്ര ഭരണത്തിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും പ്രതിഷേധിച്ചു കൊണ്ടു ഐ .എൻ .എൽ കാഞ്ഞങ്ങാട് മണ്ഡലം സംഘടിപ്പിച്ച പൗരാണിക യാത്ര ശ്രദ്ധേയമായ പ്രതിഷേധമായി.  കോരിച്ചൊരിയുന്ന മഴയെ വക വെക്കാതെ മുദ്രാവാക്യം വിളിച്ചു കൊണ്ടു നീങ്ങിയ പ്രവർത്തകരും , കുതിരവണ്ടിയും , കൈവണ്ടിയും , സൈക്കിളുമൊക്കെ അക്ഷരാർത്ഥത്തിൽ നഗരത്തെ അമ്പരപ്പിച്ചു . പുതിയകോട്ട പരിസരത്തു നിന്നും ആരംഭിച്ച പൗരാണിക യാത്ര തെക്കെപ്പുറത്തു സമാപിച്ചു . പൗരാണിക യാത്ര എൻ .എൽ .യു സംസ്ഥാന സെക്രട്ടറി സുബൈർ പടുപ്പ് ഉദ്‌ഘാടനം ചെയ്തു .
നഗരസഭ ചെയർമാൻ വി .വി .രമേശൻ മുഖ്യാതിഥിയായി . നഗരസഭ വൈസ് ചെയർപേഴ്‌സൺ എൽ .സുലൈഖ , ഐ .എൻ .എൽ ജില്ല സെക്രട്ടറി റിയാസ് അമലടുക്കം , മണ്ഡലം പ്രസിഡന്റ് ബിൽടെക് അബ്ദുളള , സെക്രട്ടറി ശഫീഖ് കൊവ്വൽപ്പള്ളി , സഹായി ഹസൈനാർ , ഗഫൂർ ബാവ , ഖലീൽ പുഞ്ചാവി , ഫയാസ് ചിത്താരി , ഐ .എം .സി നേതാക്കളും സംബന്ധിച്ചു

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ