ശനിയാഴ്‌ച, സെപ്റ്റംബർ 08, 2018
കാഞ്ഞങ്ങാട്: മുട്ടുന്തല ശംസുൽ ഉലമ സുന്നി സെന്റർ എസ് കെ എസ് എസ് എഫ് പ്രളയബാധിത മേഖലയിൽ സേവനമനുഷ്ഠിച്ച എസ് കെ എസ് എസ് എഫ് കാസറഗോഡ് ജില്ലാ വിഖായ ആക്ടിംങ് വിങ്ങിന് ആദരവ് നൽകി. സുന്നി സെൻറർ കൺവീനർ റിസ് വാൻ മുട്ടുന്തല അധ്യക്ഷത വഹിച്ച ചടങ്ങ് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബദരിയ ഉദ്ഘാടനം ചെയ്തു. മുട്ടുന്തല ജുമാ മസ്ജിദ് ചീഫ് ഇമാം മുഹമ്മദ് അൽ അസ്ഹരി മുഖ്യ പ്രഭാഷണം നടത്തി. ജമാഅത്ത് പ്രസിഡന്റ് സൺ ലൈറ്റ് അബ്ദുൾ റഹ്മാൻ ഹാജി, ജനറൽ സെക്രട്ടറി റഷീദ് മുട്ടുന്തല, ട്രഷറർ അബ്ദുൾ ഖാദർ ഹാജി റഹ്മത്ത്, മുട്ടുന്തല എസ് കെ എസ് എസ് എഫ്ശാഖാ പ്രസിഡന്റ് ഇല്യാസ് പി വി ,വർക്കിംങ് സെക്രട്ടറി ഇദിൽ ഇസ്മായി, വൈസ് പ്രസിഡണ്ട് സാദിഖ്, മുനവ്വിർ ,അർഷാദ്, അബ്ദുല്ല മിലാദ്, ഇബ്രാഹിം ആ വിക്കൽ, മൊയ്തു മമ്മു ഹാജി, സുന്നി സെന്റർ ചെയർമാൻ അബ്ദുല്ല മുട്ടുന്തല, എം.എ.റഹ്മാൻ എന്നിവർ പ്രസംഗിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ