വ്യാഴാഴ്‌ച, സെപ്റ്റംബർ 13, 2018
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ചാക്കില്‍ കെട്ടിയ നിലയില്‍ 877 പാക്കറ്റ് നിരോധിത പാന്‍മസാലകള്‍ ഹൊസ്ദുര്‍ഗ് പൊലിസ് പിടികൂടി. സംശയാസ്പദമായി സ്‌റ്റേഷനില്‍ ചാക്കു കെട്ട് കാണപ്പെട്ടതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് പൊലിസ് സ്ഥലത്തെത്തി പരി ശോധിച്ച പ്പോഴാണ് വിവിധങ്ങളായ നിരോധിത പാന്‍ മസാലകളെന്ന് കണ്ടെത്തിയത്. ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യനായി അന്യസംസ്ഥാനങ്ങളില്‍ നിന്നും കടത്തി ക്കൊണ്ടു വന്നതാണിതെന്ന് പൊലിസ് പറഞ്ഞു. പൊലിസ് വരുന്നത് കണ്ട് ചാക്കു കെട്ടിനരികിലായി നില്‍ക്കുകായിയരുന്ന ഒരു യുവാവ് ഓടി രക്ഷ പ്പെടുകയും ചെയ്തു.
അന്യ സംസ്ഥാനങ്ങളില്‍ നിന്നും വന്‍ തോതില്‍ നി രോധിത പാന്‍ ഉല്‍പന്നങ്ങളാണ് കേരളത്തി ലെത്തുന്നത്. കേരളത്തി ലെ അന്യ സംസ്ഥാന തൊഴിലാളിക ളെ ലക്ഷ്യമിട്ടു കൊണ്ടാണ് നിരോധിത പാന്‍ മസാല ഉല്‍പന്നങ്ങള്‍ കടത്തി കൊണ്ടുവരുന്നത്.
മംഗലാപുരത്ത് ഉള്‍പ്പടെ അഞ്ചു രൂപയ്ക്ക് ലഭിക്കുന്ന പാന്‍ മസാല കേരളത്തിലെത്തിയാല്‍ അമ്പത് രൂപ ലഭിക്കു മെന്നതിനാല്‍ അമ്പത് രൂപ ലഭിക്കു മെന്നതിനാല്‍ ഇത്് കടത്തി കൊണ്ടുവരുന്നവരുടെ എണ്ണം നിരവധിയാണ്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ