കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് ഹാളിലെ വിച്ഛേദിച്ച കാമറകൾ വീണ്ടും പ്രവർത്തിച്ചു തുടങ്ങി. കാമറകൾക്ക് വീണ്ടും കണക്ഷൻ നൽകിയതായി വിമാനത്താവള ഡയറക്ടർ കെ. ശ്രീനിവാസ റാവു അറിയിച്ചു. കണക്ഷൻ സുരക്ഷ നടപടികളുെട ഭാഗമായി മാത്രമാണ് ഒഴിവാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
കാമറകളുടെ കണക്ഷൻ വിച്ഛേദിച്ചത് കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒാഫിസിനും കസ്റ്റംസ് ഹാളിലെ കൗണ്ടറുകൾക്കും ചേർന്നുള്ള രണ്ട് സി.സി.ടി.വി കാമറകളാണ് വിച്ഛേദിച്ചത്.
കസ്റ്റംസിൽ നിന്നുള്ള നിരന്തര ആവശ്യത്തെ തുടർന്നാണ് വിച്ഛേദിച്ചെതന്നായിരുന്നു അതോറിറ്റിയുടെ വിശദീകരണം. കഴിഞ്ഞ ഏപ്രിൽ മുതൽ ഇൗ കാമറകൾ പ്രവർത്തിച്ചിരുന്നില്ല.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ