തിങ്കളാഴ്‌ച, സെപ്റ്റംബർ 17, 2018
കാഞ്ഞങ്ങാട്: നവകേരള സൃഷ്ടിക്കായി മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലകളില്‍ നടന്ന ധനസമാഹരണയജ്ഞത്തില്‍ കാഞ്ഞങ്ങാട്ടെ റിയൽ ഹൈപ്പർമാർക്കറ്റും തുക നൽകി. റിയൽ ഹൈപ്പർമാർക്കത്തിന്റെ  സംഭാവന പി.ആർ.ഓ  നാരായണൻ മൂത്തൽ റവന്യുമന്ത്രി ഇ ചന്ദ്ര ശേഖരന് കൈമാറി.

കാസര്‍കോട് ജില്ലയില്‍ നിന്നു ലഭിച്ചത് 2,56,35,658 രൂപ. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ രണ്ടുദിവസങ്ങളിലായി വെള്ളരിക്കുണ്ട്, കാസര്‍കോട്, ഹോസ്ദുര്‍ഗ്, മഞ്ചേശ്വരം  താലൂക്കുകളില്‍ നടത്തിയ ധനസമാഹരണത്തിലാണ് ഇത്രയും തുക ലഭിച്ചത്. 13ന് വെള്ളരിക്കുണ്ട്, കാസര്‍കോട് താലൂക്കുകളില്‍ നടന്ന ധനസമാഹരണത്തില്‍ ആകെ 84,74,127 രൂപയാണ് ലഭിച്ചത്. ശനിയാഴ്ച  ഹോസ്ദുര്‍ഗ്, മഞ്ചേശ്വരം താലൂക്കുകളില്‍ നടന്ന ധനസമാഹരത്തില്‍ 1,71,61,531  രൂപ ലഭിച്ചു. ഹോസ്ദുര്‍ഗില്‍ നിന്നും 1,18,08,391 രൂപയും മഞ്ചേശ്വരത്ത് നിന്നും 53,53,140 രൂപയുമാണ് ശേഖരിക്കാനായത്.
 താലൂക്കുകളില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ധനസമാഹരണ യജ്ഞം അവസാനിച്ചെങ്കിലും എത്ര ചെറിയ തുകയാണെങ്കിലും ജില്ലാ കളക്ടര്‍ക്കും തഹസില്‍ദാര്‍മാര്‍ക്കും നേരിട്ട് സമര്‍പ്പിക്കാമെന്നു മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. പണമായി രാവിലെ 10 മുതല്‍ അഞ്ചു വരെ കളക്ടറേറ്റില്‍ സ്വീകരിക്കും. ചെക്ക്, ഡിഡി എന്നിവ ഏതു സമയവും നല്‍കാവുന്നതാണെന്നു ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലാ കളക്ടര്‍ക്ക് മാത്രം ഇതുവരെ 4,23,16,772 രൂപ ലഭിച്ചു കഴിഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ