മടിയൻ: മരണാനന്തര ചടങ്ങുകൾ ഒഴിവാക്കി പ്രളയ ദുരിതശാസത്തിനു സംഭാവന നൽകി മടിയൻ ചന്തുകുറുപ്പിന്റെ മക്കൾ മാതൃകയായി.
അന്തരിച്ച മടിയൻ കൂലോം ക്ഷേത്രത്തിലെ ജീവനക്കാരൻ ആയിരുന്ന ചന്തുക്കുറിപ്പിന്റെ മരണാനന്തര ചടങ്ങുകൾ ഒഴിവാക്കി ചടങ്ങുകൾക്കു വേണ്ടി മാറ്റിവെച്ച തുക പ്രളയ ദുരിതാശ്വാസത്തിലേക്കു കൈമാറി.
സിപിഎം ജില്ലാ കമ്മിറ്റി മെമ്പർ എംപൊക്ലൻ ഫണ്ട് ഏറ്റുവാങ്ങി. സിപിഎം ചിത്താരി ലോക്കൽ സെക്രട്ടറി കെ.സബീഷ് , ലോക്കൽ കമ്മിറ്റി മെമ്പർ ബി.ഗംഗാധരൻ, പാലക്കി ബ്രാഞ്ച് സെക്രട്ടറി വി.രാജൻ, പി.കെ.ബാലകൃഷ്ണൻ, വി.നാരായണൻ, കെ.നാരായണൻ എന്നിവർ സംബന്ധിച്ചു.
മക്കളായ സിപിഎം ചിത്താരി ലോക്കൽ കമ്മിറ്റി മെമ്പർ എ.വി.പവിത്രൻ, അനിത ബാര, ബിന്ദു മടിയൻ, ഉണ്ണി ഓട്ടോ തൊഴിലാളി അജാനൂർ ഡിവിഷൻ സെക്രട്ടറി എന്നിവർ ചേർന്ന് ഫണ്ട് നൽകി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ