ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് കാൻസർ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്: ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് തിരുവനന്തപുരം റീജ്യണൽ കാൻസർ സെന്ററുമായി സഹകരിച്ച് അജാനൂർ ഇഖ്ബാൽ സ്‌കൂളിൽ കാൻസർ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രമുഖ അർബുദ രോഗ വിദഗ്ദ്ധനും തിരുവനന്തപുരം റീജ്യണൽ കാൻസർ സെന്ററിലെ അസ്സോസിയേറ്റ് പ്രൊഫസറുമായ ഡോ: ജയകൃഷ്‌ണൻ ക്ലാസിന് നേതൃത്വം നൽകി. ബേക്കൽഫോർട്ട് ലയൺസ് ക്ലബ്ബ് പ്രസിഡന്റ് സുകുമാരൻ പൂച്ചക്കാട് അധ്യക്ഷത വഹിച്ച പരിപാടി ഹോസ്ദുർഗ്ഗ് ഡി.വൈ.എസ് .പി സുധാകരൻ ഉദ്ഘാടനം ചെയ്തു. അജാനൂർ പഞ്ചായത്ത് അംഗങ്ങളായ കുഞ്ഞാമിന സി, പാർവ്വതി നാരായണൻ, ഷീബ സതീശൻ, ക്ലബ്ബ് മുൻ പ്രസിഡന്റ് എം.ബി.ഹനീഫ്, ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് ചെയർ പേഴ്‌സൺ പി.എം. അബ്ദുൽ നാസർ, ഖാലിദ് സി. പാലക്കി, സാമൂഹ്യ പ്രവർത്തകൻ അഹമ്മദ് കിർമാണി, സി കുഞ്ഞബ്ദുള്ള പാലക്കി പി.ടി.എ. പ്രസിഡന്റ് വി. അബ്ദുൽ റഹ്‌മാൻ, അൻവർ ഹസ്സൻ എം.കെ , അഷറഫ് കൊളവയൽ , ഹാറൂൺ ചിത്താരി എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം ഡയറക്ടർ കെ.എം.കെ മുനീർ സ്വാഗതവും സെക്രട്ടറി പ്രകാശൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ