തിങ്കളാഴ്‌ച, സെപ്റ്റംബർ 17, 2018
കാഞ്ഞങ്ങാട്: ജെ.സി.എെ കാഞ്ഞങ്ങാടിൻെറ ജെ.സി.വാരാഘോഷം സമാപന സമ്മേളനം  വ്യാപാര ഭവൻ ഹാളിൽ അംബികാസുതൻ മാങ്ങാട് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സുമേഷ് സുകുമാരൻ അധ്യക്ഷനായി. ഈ വർഷത്തെ ജെ.സി.എെ കമാൽ പത്ര അവാർഡ് മധുസുദന് അംബികാസുതൻ മാങ്ങാട് കൈമാറി.   തുടർന്ന് മുൻ കാലപ്രസിഡണ്ടുമാരെയും പ്രളയ ബാധിതരെ സഹായിക്കുന്നതിനായി ജെ.സി.എെ. കാഞ്ഞങ്ങാട് സ്വരൂപിച്ച ഫണ്ട് സമാഹരണത്തിന് സഹായിച്ചവരെ ചടങ്ങിൽ  ആദരികയും  ചെയ്തു.    മുന്‍ മേഖലാ പ്രസിഡണ്ട്  കെ.വി.സതീശൻ, വി.സജിത്ത്കുമാർ,എന്നിവർ സംസാരിച്ചു. ജെ.സി.എെ വീക്ക് കോഡിനേറ്റർ സി.കെ.ആസിഫ് സ്വാഗതവും സെക്രട്ടറി  കെ.രാജേന്ദ്രൻ നന്ദിയും പറഞ്ഞു

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ