കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രാവിമാനത്തിന്‍റെ പരീക്ഷണപ്പറക്കല്‍ നടന്നു. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ 189 സീറ്റുകളുള്ള ബോയിങ് 738 വിമാനമാണ് മട്ടന്നൂരിൽ എത്തിയത്. ഇത് ആദ്യമായാണ് കണ്ണൂർ വിമാനത്താവളത്തിൽ യാത്രാവിമാനം ഇറങ്ങിയത്.
ഇന്ന് രാവിലെ 9.57ഓടെയാണ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടത്. 10.25ഓടെ വിമാനം കണ്ണൂര്‍ വിമാനത്താവളത്തിന് മുകളിലെത്തി. അഞ്ച് തവണ വിമാനത്താവളത്തിന് മുകളില്‍ വട്ടമിട്ട് പറന്നു. ആറാമത്തെ തവണ റണ്‍വേയിലിറങ്ങി. ഇതോടെ പരീക്ഷണപ്പറക്കല്‍ പൂര്‍ത്തിയായി.
ഈ മാസം 29ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടന തിയ്യതി തീരുമാനിക്കും. നവംബറില്‍ വിമാന സര്‍വ്വീസ് തുടങ്ങുമെന്നാണ് പ്രതീക്ഷ. എയര്‍ ഇന്ത്യ എക്സ്പ്രസ്, ജെറ്റ് എയര്‍വെയ്സ്, ഇന്‍ഡിഗോ എന്നീ വിമാന കമ്പനികള്‍ ആഭ്യന്തര, രാജ്യാന്തര സര്‍വ്വീസുകള്‍ നടത്തും. വിദേശ കമ്പനികള്‍ക്ക് സര്‍വ്വീസ് നടത്താന്‍ കേന്ദ്രസര്‍ക്കാരിന്‍റെ അനുമതി വേണം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ