ബുധനാഴ്‌ച, സെപ്റ്റംബർ 19, 2018
തിരുവനന്തപുരം: മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധി ഗ്ലോബല്‍ ഫൗണ്ടേഷന്റെ ഗാന്ധിദര്‍ശന്‍ അവാര്‍ഡ് കേരള മുഖ്യമന്ത്രി പിണറായി വിജയന്. ഫൗണ്ടേഷന്‍ ഭാരവാഹികള്‍ തിരുവനന്തപുരത്ത് വാര്‍ത്തസമ്മേളനത്തിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ജസ്റ്റിസ് കെ.ടി തോമസ്, മുന്‍ ലോക്‌സഭാ സെക്രട്ടറി ജനറല്‍ പി.ഡി.ടി ആചാരി എന്നിവരടങ്ങിയ ജൂറിയുടേതാണ് അവാര്‍ഡ് നിര്‍ണയം. ഗാന്ധി ദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌കാരം തിബറ്റ് ആത്മീയ ആചാര്യന്‍ ദലൈയ്‌ലാമ സമ്മാനിക്കും.

കേന്ദ്രമന്തി അരുണ്‍ ജെയ്റ്റിലിയാണ് മികച്ച പാര്‍ലമെന്റേറിയനുള്ള അവാര്‍ഡിന് അര്‍ഹനായത്. മാര്‍ ക്രിസോസറ്റം മെത്രപൊലീത്ത, ശ്രീ ശ്രീ രവിശങ്കര്‍, ലക്ഷിമിക്കുട്ടിയമ്മ, ഡോ. ടി.കെ ജയകുമാര്‍, എം എ യൂസഫലി, ബി ആര്‍ ഷെട്ടി, ബി ഗോവിന്ദന്‍, ജോസഫ് പുലിക്കുന്നേല്‍(മരണാനന്തര പുരസ്‌ക്കാരം) എന്നിവരും വിവിധ മേഖലകളില്‍ അവാര്‍ഡിനര്‍ഹരായി. പുരസ്‌കാരങ്ങള്‍ മാര്‍ച്ചില്‍ ഡല്‍ഹിയില്‍ ചേരുന്ന സമ്മേളനത്തില്‍ വിതരണം ചെയ്യും.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ