കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇന്നു രാത്രി എട്ടിനാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്തതെന്ന് കോട്ടയം എസ്.പി. ഹരിശങ്കര്‍ വ്യക്തമാക്കി.
ഇടക്കാല ജാമ്യം തേടാനുള്ള നീക്കങ്ങള്‍ക്കിടെയാണ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തത്. തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളിലെ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. ബലാത്സംഗകേസില്‍ ഇതാദ്യമായാണ് ഒരു ബിഷപ്പിനെ ഇന്ത്യയില്‍ അറസ്റ്റ് ചെയ്യുന്നത്. ബിഷപ്പിനെ അറസ്റ്റ് ചെയ്തതില്‍ സന്തോഷമുണ്ടെന്ന് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ പ്രതികരിച്ചു.
ബിഷപ്പിനെ വൈദ്യപരിശോധനയ്ക്കും മറ്റുമായി തൃപ്പുണിത്തുറ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതിനുശേഷം കോട്ടയം പൊലീസ് ക്ലബിലേക്ക് അദേഹത്തെ മാറ്റും. തുടര്‍ന്ന് രാവിലെ 11ന് ശേഷം പാലാ കോടതിയില്‍ അദേഹത്തെ ഹാജരാക്കുമെന്ന് എസ്പി വ്യക്തമാക്കി. രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും എന്നാണ് പൊലീസ് നല്‍കുന്ന വിവരം.
കേസില്‍ ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താനായി തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ട് ഓഫീസില്‍ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലുകള്‍ക്കൊടുവിലാണ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്.
ചോദ്യം ചെയ്യലില്‍ ഫ്രാങ്കോ മുളയ്ക്കലിന് പല ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ടായിരുന്നില്ല. സംഭവം നടന്നതായി കന്യാസ്ത്രീ പരാതിപ്പെട്ട 2014 മെയ് അഞ്ചിന് താന്‍ കുറവിലങ്ങാട്ടെ മഠത്തില്‍ എത്തിയില്ലെന്നും തൊടുപുഴ മുതലക്കോടത്തായിരുന്നുവെന്നും ഫ്രാങ്കോ മുളയ്ക്കല്‍ ആവര്‍ത്തിച്ചു. എന്നാല്‍, കുറവിലങ്ങാട്ട് എത്തിയതായി തെളിയിക്കുന്ന സന്ദര്‍ശന രജിസ്റ്ററിലെ വിവരങ്ങളും തൊടുപുഴയില്‍ എത്തിയില്ലെന്ന് വ്യക്തമാക്കുന്ന ടവര്‍ ലൊക്കേഷന്‍ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ കാണിച്ചു.
പല ചോദ്യങ്ങള്‍ക്കും മുമ്പില്‍ കൃത്യമായ മറുപടിയില്ലാതെ ബിഷപ് നിസ്സഹായനായി. സ്വകാര്യചടങ്ങില്‍ കന്യാസ്ത്രീയും ബിഷപ്പും പങ്കെടുക്കുന്ന വീഡിയോ ബിഷപ്പ് അന്വേഷണസംഘത്തിന് കൈമാറി. ഈ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്ന് അന്വേഷണസംഘം കണ്ടെത്തി.
പികെ ശശി തെറ്റുകാരനെന്ന് കണ്ടെത്തിയിട്ടുണ്ട്… ശ്രീമതി, ബാലന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മീഷന്‍ ഒരു നടപടിയും എംഎല്‍എക്കെതിരെ ശുപാര്‍ശ ചെയ്തിട്ടില്ല… അപ്പോള്‍, പരാതി കൊടുത്ത വനിത സഖാവ് ആരായി.. സ്ത്രീപക്ഷ സര്‍ക്കാര്‍ ഡാ…
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ