സ്വകാര്യ ബസുകള്‍ നിരത്തൊഴിയുന്നു
കാസറഗോഡ് : അനിയന്ത്രിതമായ ഡീസല്‍ വില വര്‍ദ്ധന മൂലം സ്വകാര്യ ബസുകള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ സാധിക്കാതെ നിരത്തൊഴിയേണ്ട അവസ്ഥയാണ് വന്നുചേര്‍ന്നിരിക്കുന്നതെന്ന് കാസറഗോഡ് താലൂക്ക് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍. അടിയന്തിരമായി സര്‍ക്കാര്‍ ഇടപെട്ട് സ്റ്റേജ് കാരേജ് ബസുകള്‍ക്ക് ഡീസലിന് സബ്‌സിഡി അനുവദിക്കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുക, സ്വകാര്യ ബസുകളുടെ കാലാവധി പതിനഞ്ച് വര്‍ഷത്തില്‍ നിന്ന് ഇരുപത് വര്‍ഷമായി ദീര്‍ഘിപ്പിക്കുക എന്നീ പ്രധാന ആവശ്യങ്ങള്‍ സര്‍ക്കാരിന്റെ മുമ്പില്‍ സമര്‍പ്പിക്കുന്നു. നിലവില്‍ 50% ത്തോളം ബസുകള്‍ റീപ്ലേസ്‌മെന്റ് ചെയ്യേണ്ട സ്ഥിതിയിലാണ്. ഒരു ബസ് ബോഡി കെട്ടി പുറത്തിറക്കണമെങ്കില്‍ മുപ്പത് ലക്ഷത്തോളം രൂപ ചിലവ് വരുന്നുണ്ട്. ഒരുവിധത്തിലും പതിനഞ്ച് വര്‍ഷത്തില്‍ ഈ തുക വരവുണ്ടാക്കാന്‍ സാധ്യമല്ല. ആയതിനാല്‍ മേല്‍പറഞ്ഞ എല്ലാ ആവശ്യങ്ങളും അടിയന്തിരമായി പരിഗണിക്കണമെന്ന് കാസറഗോഡ് താലൂക്ക് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ പ്രസിഡണ്ട് എന്‍.എം. ഹസൈനാര്‍, സെക്രട്ടറി സി.എ. മുഹമ്മദ്കുഞ്ഞി, ട്രഷറര്‍ ശങ്കരനായക് എന്നിവര്‍ ആവശ്യപ്പെട്ടു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ