ശനിയാഴ്‌ച, സെപ്റ്റംബർ 22, 2018
പള്ളിക്കര: പൂച്ചക്കാട് റൗളത്തുൽ ഊലും മദ്രസ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുക്കി പണിയുന്ന വാണിജ്യ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനത്തിന്റെ തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി ശൈഖുനാ മാണിയൂർ ഉസ്താദ് സെപ്തമ്പർ 23ന് വൈകുന്നേരം 7.30 ന് പൂച്ചക്കാട് പ്രത്യേക സജ്ജമാക്കിയ ഖാസി ഹസൈനാർ വലിയുല്ലാഹി നഗറിൽ വെച്ച് ദിക്റ് ദുആ മജ്ലിസിന് നേതൃത്യം നൽകും. പൂച്ചക്കാട് ഖിദ്മത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് മാളികയിൽ മുഹമ്മദ് കുഞ്ഞി ഹാജി അദ്ധ്യക്ഷതയിൽ നടക്കുന്ന പരിപാടി മുദരിസ് അബ്ദുൾ ഖാദർ ബാഖവി ഉദ്ഘാടനം ചെയ്യും. പ്രമുഖ മത പ്രഭാഷകൻ ഇബ്രാഹിം ഖലീൽ ഹുദവി മുഖ്യ പ്രഭാഷണം നടത്തും. പ്രമുഖ മത പണ്ഡിതൻമാരും പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ