ഞായറാഴ്‌ച, സെപ്റ്റംബർ 23, 2018
കാഞ്ഞങ്ങാട്: പ്രളയ ദുരന്തത്തിൽ അകപ്പെട്ടവർക്ക് സഹായമെത്തിക്കാൻ  തെക്കേപ്പുറം വാട്സ്ആപ്പ്  കൂട്ടായ്മ സ്വരൂപിച്ച ഫണ്ടിൽനിന്നും കർണ്ണാടകയിലെ കുടക് മേഖലയിലേക്ക്  ഭക്ഷണ കിറ്റുകൾ നൽകി.   ഐ സി ടി ട്രഷർ കെ കെ അബ്ദുല്ല, എം ഹമീദ് ഹാജിക്ക്  നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.

 കെ കെ അബ്ദുല്ല, ജമാ അത്ത് പ്രസിഡന്റ്  കോട്ടപ്പുറം മഹമൂദ്, ഗഫൂർ ബാവ, എൽ കുഞ്ഞാമദ്, ഷാഹുൽ ചേരക്കാടത്ത്, ഹസ്സൻ കുഞ്ഞി, കെ എച്ച്  സൈനുദ്ധീൻപള്ളിക്കാടത്ത്, ഷാഹുൽപാറക്കാട്ട്
തുടങ്ങിയവർ സംസാരിച്ചു. ഹമീദ് കമട്ടിക്കാടത്ത് സ്വാഗതവും യു വി ഇഖ്ബാൽ  നന്ദിയും പറഞ്ഞു.

കഴിഞ്ഞ ദിവസം ഇതേ വാട്സ് ആപ്പ്  കൂട്ടായ്‌മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നരലക്ഷം  രൂപയും നൽകിയിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ