ഞായറാഴ്‌ച, സെപ്റ്റംബർ 23, 2018
റെക്കോര്‍ഡുകള്‍ തകര്‍ത്ത് രാജ്യത്ത് പെട്രോള്‍ വില അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്.പെട്രോള്‍ വില നൂറു കടക്കുമോ എന്ന ചിന്തയിലാണ് ആളുകള്‍. വലിയ പ്രതിഷേധങ്ങളും രാജ്യത്ത് ഇന്ധന വില വര്‍ധനവിനെതിരെ നടക്കുന്നുണ്ട്.

എന്നാല്‍ ഇത്തരം സാഹചര്യങ്ങള്‍ എങ്ങിനെ അനുകൂലമാക്കി മാറ്റാന്‍ കഴിയും എന്ന് ചിന്തിക്കുന്ന ചിലരും നമ്മുടെ ചുറ്റുമുണ്ട്. അതിനൊരുദാഹരണമാണ് തമിഴ് നാട്ടിലെ ഡി.സി ബേക്കറി ഉടമ.  ഒരു കിലോഗ്രാമിന്‍റെ പിറന്നാള്‍ കേക്ക് വാങ്ങുമ്പോള്‍ ഒരു ലിറ്റര്‍ പെട്രോള്‍ സൗജന്യമായി നല്‍കി കസ്റ്റമേഴ്‌സിനെ ആകര്‍ഷിക്കാന്‍ കഴിയുന്ന ഓഫറാണ് ഇവിടെ നല്‍കുന്നത്.

ഒരു കിലോ കേക്ക് വാങ്ങുന്നവര്‍ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ സൗജന്യമായി ലഭിക്കുന്നുവെന്നാണ് പരസ്യം നല്‍കിയിരിക്കുന്നത്. 495 രൂപയാണ് ഒരു കിലോ കേക്കിന് ഈടാക്കുന്നത്.

സംഭവം എന്തായാലും ആളുകള്‍ ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല സോഷ്യല്‍ മീഡിയയിലും പുതിയ മാര്‍ക്കറ്റിംഗ് തന്ത്രം വൈറലായി കഴിഞ്ഞു. ദിവസങ്ങള്‍ക്ക് മുന്‍പ് തമിഴ് നാട്ടില്‍ തന്നെ  വിവാഹ സമ്മാനമായി വരന് 5 ലിറ്റര്‍ പെട്രോള്‍ കൊടുത്തതും വലിയ വാര്‍ത്തയായിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ