തെരുവിന്റെ മക്കള്‍ക്ക് ഭക്ഷണം വിതരണം ചെയ്ത് വിദ്യാര്‍ത്ഥികള്‍
തളങ്കര: തെരുവോരങ്ങളില്‍ കിടന്നുറങ്ങുന്ന അശരണര്‍ക്ക് ചായയും പലഹാരങ്ങളും നല്കി വിദ്യാര്‍ത്ഥികള്‍ മാതൃകയായി. തളങ്കര മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി പന്ത്രണ്ടാം ബാച്ച് തുറാസ് വിദ്യാര്‍ത്ഥികളാണ് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കാമ്പസ് വിദ്യാര്‍ത്ഥി സംഘടന മസ്ലകുമായി കൈകോര്‍ത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്്. ആഘോഷങ്ങളുടെ പേരില്‍ സമ്പത്ത് ദുരുപയോഗം ചെയ്യുന്നവര്‍ക്ക് വലിയ മാതൃകയാണ് ഇത്തരം പരിപാടികളെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ യൂനുസ് അലി ഹുദവി പറഞ്ഞു. കാസറകോട് റൈല്‍വേ സൂപ്രണ്ട് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ മിസ്അബ്,മഅ്റൂഫ്,ശഹബാസ്,ശിബ്ലി,നൗഫല്‍,സഫീര്‍,കബീര്‍,റാഷിദ്,ആശിഖ്,മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ