തിങ്കളാഴ്‌ച, സെപ്റ്റംബർ 24, 2018
കാ​സ​ര്‍​ഗോ​ഡ്: അ​ഞ്ചു​മാ​സം മു​മ്പ് കാ​ണാ​താ​യ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി​യെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സി​റ​ക്കി. അ​ണ​ങ്കൂ​ര്‍ ബൈ​ത്തു​ല്‍ ആ​യി​ഷ​യി​ലെ സ​ലീ​മി​ന്‍റെ മ​ക​നും മം​ഗ​ളൂ​രു​വി​ല്‍ ബി​ടെ​ക് അ​വ​സാ​ന​വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​യു​മാ​യ മു​ഹ​മ്മ​ദ് ഷാ​മി​ലി​നെ (21) ഏ​പ്രി​ല്‍ 17നാ​ണ് ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ണാ​താ​യ​ത്. സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലേ​ക്കാ​ണെ​ന്നു പ​റ​ഞ്ഞ് രാ​വി​ലെ ഒ​ന്പ​തോ​ടെ സ്വ​ന്തം വീ​ട്ടി​ല്‍ നി​ന്ന് കാ​റോ​ടി​ച്ചു​പോ​യ ഷാ​മി​ലി​നെ കു​റി​ച്ച് പി​ന്നീ​ട് വി​വ​ര​മൊ​ന്നും ല​ഭി​ച്ചി​ല്ല. ഇ​തേത്തു​ട​ര്‍​ന്ന് സ​ലീ​മി​ന്‍റെ പ​രാ​തി​യി​ല്‍ കാ​സ​ർ​ഗോ​ഡ് ടൗ​ണ്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഷാ​മി​ല്‍ കൊ​ണ്ടു​പോ​യ കാ​ര്‍ പി​ന്നീ​ട് ഉ​ഡു​പ്പി റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യു​ണ്ടാ​യി. കോ​ള​ജി​ലും ബ​ന്ധു​വീ​ടു​ക​ളി​ലു​മ​ട​ക്കം അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും യാ​തൊ​രു സൂ​ച​ന​യും കി​ട്ടി​യി​ല്ല. ഇ​തി​നി​ടെ ഷാ​മി​ല്‍ ഗോ​വ​യി​ലു​ണ്ടെ​ന്ന് സൈ​ബ​ര്‍​ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ സൂ​ച​ന ല​ഭി​ച്ചി​രു​ന്നു. ഇ​തേത്തു​ട​ര്‍​ന്ന് ഗോ​വ​യി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ഏ​പ്രി​ല്‍ 14, 15 തീ​യ​തി​ക​ളി​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥിക​ള്‍ വി​നോ​ദ​യാ​ത്ര​ക്ക് പോ​യ​പ്പോ​ള്‍ ഒ​പ്പം ഷാ​മി​ലു​മു​ണ്ടാ​യി​രു​ന്നു. അ​ധ്യാ​പ​ക​ര​ട​ക്കം അ​റു​പ​തോ​ളം പേ​രാ​ണ് വി​നോ​ദ​യാ​ത്ര പോ​യ​ത്. ക​ര്‍​ണാ​ട​ക ദ​ണ്ഡേ​രി​യി​ലെ റി​സോ​ര്‍​ട്ടി​ലാ​ണ് ഇ​വ​ര്‍ താ​മ​സി​ച്ചി​രു​ന്ന​ത്. വി​നോ​ദ​യാ​ത്ര​ക്കി​ടെ ആ​രോ ഷാ​മി​ലി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ന്നും മ​ക​ന്‍റെ തി​രോ​ധാ​ന​വും ഈ ​ഭീ​ഷ​ണി​യും ത​മ്മി​ല്‍ ബ​ന്ധ​മു​ണ്ടെ​ന്നും പി​താ​വ് സ​ലീം ആ​രോ​പി​ക്കു​ന്നു. അ​ന്വേ​ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക പോ​ലീ​സ് സ്‌​ക്വാ​ഡി​ന് രൂ​പം ന​ല്‍​കി​യി​ട്ടു​ണ്ട്. പ്രി​ന്‍​സി​പ്പ​ല്‍ എ​സ്ഐ അ​ജി​ത്കു​മാ​ര്‍, എ​എ​സ്ഐ​മാ​രാ​യ പ്ര​ദീ​പ്കു​മാ​ര്‍, ല​ക്ഷ്മി​ നാ​രാ​യ​ണ​ന്‍, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ല​തീ​ഷ് എ​ന്നി​വ​രാ​ണ് സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ള്‍.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ