ലക്‌നൗ: കഫീല്‍ ഖാനെയും സഹോദരന്‍ അദീലിനെയും അറസ്റ്റ് ചെയ്തിരിക്കുന്നത് 9 വര്‍ഷം പഴക്കമുള്ള കേസിലാണെന്ന് പൊലീസ്. മുസഫര്‍ ആലം എന്നയാള്‍ 2009ല്‍ രാജ്ഘട്ട് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
കഫീലും സഹോദരനും തന്റെ ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡും ഉപയോഗിച്ച് എസ്.ബി.ഐയില്‍ അക്കൗണ്ട് തുറന്നെന്നും ഇതേ പ്രൂഫ് ഉപയോഗിച്ച് 82 ലക്ഷത്തിന്റെ ഇടപാട് നടത്തിയെന്നുമാണ് പരാതി. ഈ സമയത്ത് കഫീല്‍ ഖാന്‍ മണിപ്പാല്‍ സര്‍വകലാശാലയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നുവെന്നും പൊലീസ് പറയുന്നു.
ആശുപത്രിയില്‍ ബഹളമുണ്ടാക്കിയെന്നാരോപിച്ച് അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് പിന്നാലെയാണ് ഈ നടപടിയെന്ന് പൊലീസ് പറഞ്ഞു.
ബഹ്‌റായ് ജില്ലാ ആശുപത്രിയില്‍ 79 ശിശു മരണങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് ഉച്ചയോടെ ആശുപത്രി സന്ദര്‍ശിച്ച കഫീല്‍ ഖാനെ ശനിയാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഉത്തര്‍പ്രദേശിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ 2017ല്‍ അറസ്റ്റ് ചെയ്യപ്പെട്ട കഫീല്‍ ഖാന് 2018 ഏപ്രിലിലാണ് ജാമ്യം ലഭിച്ചത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ