തിങ്കളാഴ്‌ച, സെപ്റ്റംബർ 24, 2018
കേരള രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കാന്‍ പോവുകയാണെന്നും സമീപദിവസങ്ങളില്‍ പല ഉന്നതരും ബിജെപിയിലേക്ക് വരാന്‍ പോവുകയാണെന്നും സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പിള്ളയുടെ വാക്ക് വെറുംവാക്കാണെന്നുള്ള വിമര്‍ശനങ്ങള്‍ ഉയരുനന്നതിനിടേയാണ് അഞ്ച് ക്രിസ്ത്യന്‍ വൈദികള്‍ ബിജെപിയില്‍ ചേര്‍ന്നതായി വാര്‍ത്ത വരുന്നത്.

ബിജെപി കേരളയുടെ ഔദ്യോഗിക പേജിലൂടെയാണ് ക്രിസ്ത്യന്‍ വൈദികര്‍ ബിജെപിയില്‍ ചേര്‍ന്ന വിവരം ആദ്യം പുറത്തുവരുന്നത്. പാര്‍ട്ടിയില്‍ അംഗത്വമെടുത്ത വൈദികരുടെ പേരും ചിത്രവും സഹിതമായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. വാര്‍ത്ത പുറത്തുവന്ന് 24 മണിക്കൂര്‍ തികയും മുന്നേ താന്‍ ഒരു പാര്‍ട്ടിയിലും അംഗത്വം എടുത്തിട്ടില്ലെന്ന് ഈ അഞ്ച് വൈദികരില്‍ ഒരാള്‍ അറിയിച്ചതിലൂടെ ആകെ വെട്ടിലായിരിക്കുകയാണ് ബിജെപി.


സത്യമെന്തെന്ന് അന്വേഷിക്കണം
ബിജെപി പേരില്‍ പേരെടുത്ത് പറഞ്ഞ ഫ.മാത്യൂ മണവത്താണ് ബിജെപിയെ തള്ളിക്കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. അദ്ദേഹത്തിന്‍റെ ആദ്യ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ..

ഈ പേജിന്റെ ഉത്തര വാദിത്വപ്പെട്ടവര്‍ തെറ്റ് തിരുത്തണം. ആശംസ അര്‍പ്പിച്ചാല്‍ മെബര്‍ ആകില്ല, നമസ്‌കരിച്ചാലും. വെറുതെ അഭ്യൂഹങ്ങള്‍ പടച്ചു വിടുമ്പോള്‍ സത്യമെന്തെന്ന് അന്വേഷിക്കണം. ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി യിലെയും അംഗമല്ല ഈ രാത്രിയില്‍ പ്രാര്‍ത്ഥനക്ക് ശേഷം ഈ കുറിപ്പ് എഴുതുന്ന നിമിഷം വരെ.

രാഷ്ട്രിയം എന്റെ മേഖലയല്ല
എന്റെ പ്രവര്‍ത്തന മണ്ഡലം ആത്മിയ രംഗവും, വിദ്യാഭ്യാസ രംഗവുമാണ്. രാഷ്ട്രിയം എന്റെ മേഖലയല്ല.അതു കൊണ്ട് ബിജെപിയുടെയോ, കോണ്‍ഗ്രസിന്റെയോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ യോ അംഗമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.എല്ലാ രാഷ്ടീയ പാര്‍ട്ടികളിലെയും നേതാക്കളുമായി പരിചയമുണ്ട്. ചിലരൊക്കെയായി വ്യക്തി ബന്ധമുണ്ട്.


ശ്രീധരന്‍പിള്ളയെ കണ്ടാല്‍ മെമ്പര്‍ ആകുമോ?
ആ നിലയില്‍ ബിജെപിയിലെ ശ്രി. അല്‍ഫോണ്‍സ് കണ്ണന്താനവുമായിട്ട് ഉണ്ട്. അതുപോലെ ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും പലരുമായി വ്യക്തി ബന്ധമുണ്ട്.ശ്രീധരന്‍പിള്ളയെ കണ്ടാല്‍ മെമ്പര്‍ആകുമോ?. ഇതോടൊപ്പം ജോസ് കെ മാണി യെയും കണ്ടിരുന്നു. അത് എഴുതാത്തത് എന്ത്?



സന്ദര്‍ശിച്ചു എന്നത് സത്യമാണ്
ഇന്ന് കോട്ടയത്ത് ബിജെപി സ്റ്റേറ്റ് പ്രസിഡണ്ട് ശ്രീധരന്‍പി ശ്രീധരന്‍ള്ളയെ ഞാന്‍ ജനിച്ച നാടായ മാലത്തെ ഒരു ഹൈന്ദവ സഹോദരന്റെ മൃതശരിരം സൗദി അറേബ്യയില്‍ യില്‍
നിന്നും കൊണ്ടുവരുന്നതിന് നിര്‍ധനമായ ആ കുടുംബത്തിന്റെ അപേക്ഷപേറി ഞാന്‍ സന്ദര്‍ശിച്ചു എന്നത് സത്യമാണ്.



തെറ്റ് തിരുത്തണം
കാവിയോ ത്രിവര്‍ണ്ണ പതാകയോ പുതച്ചു കിടക്കാനല്ല എനിക്ക് ഇഷ്ടം. എന്റെ കര്‍ത്താവിന്റെ കുരിശ് പതിച്ച ശോശപ്പാ മാത്രം, എനിക്ക് കാവിയോടും. ത്രിവര്‍ണ്ണ പതാകയോടും ബഹുമാനം മാത്രമേ ഉള്ളു. ഈ പേജിന്റെ ഉത്തരവാദിത്വപ്പെട്ടവര്‍ തെറ്റ് തിരുത്തണം. എന്റെ പേര് പട്ടികയില്‍ നിന്നും നീക്കണം ഞാന്‍ ബിജെപി മെംബര്‍ അല്ല. എല്ലാ രാഷ്ട്രീയ നേതാക്കളോടും ബ ഹുമാനമുള്ള ഒരു ക്രിസ്ത്യന്‍ പുരോഹിതന്‍ മാത്രം.



തിരുത്തലുകള്‍ നടത്തി
ഫാദര്‍ മാത്യൂ മണവത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വന്നതിന് പിന്നാലെ ബിജെപി കേരള പേജില്‍ തിരുത്തലുകള്‍ നടത്തിയിട്ടുണ്ട്. ആദ്യം ചേര്‍ത്തിരുന്ന വൈദികരുടെ പേരുകള്‍ പോസ്റ്റില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. പിന്നീട് വിഷയത്തില്‍ കൂടുതല്‍ വിശദീകരണവുമായി മാത്യു മണവത്ത് രംഗത്ത് എത്തുകയും ചെയ്തു.

കരുണ എന്ന എന്റെ സ്വഭാവം
കരുണ എന്ന എന്റെ സ്വഭാവം ചിലപ്പോള്‍ പ്രയാസങ്ങളില്‍ ചാടിച്ചിട്ടുണ്ടെന്നാണ് ഫാ. മാത്യു വ്യക്തമാക്കുന്നത്. നാട്ടുകാരനായ ഒരു വ്യക്തിയുടെ മൃതദേഹം സൗദി അറേബ്യയില്‍ നിന്ന് നാട്ടില്‍ എത്തിക്കുന്നതിന് വേണ്ടിയാണ് ഞാന്‍ ശ്രീധരന്‍ പിള്ളയെ കണ്ടത്. പാവപ്പെട്ട അവര്‍ സിപിഎം അനുഭാവികളാണ്. അവര്‍ക്ക് സാധിക്കാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് അവര്‍ എന്നെ സമീപിച്ചത്.


ശ്രീധരന്‍പിള്ളയെ കണ്ടത്
ഈ ആവശ്യത്തിനാണ് ഇന്നലെ ഞാന്‍ ജോസ് കെ മാണി എംപിയേയുംയെയും കോട്ടയത്ത് വരുന്നു എന്നറിഞ്ഞ് ബിജെപി പ്രസിഡന്റ് ശ്രീധരന്‍പിള്ളയെയും കണ്ടത്. ഞാന്‍ അവരുടെ യോഗസ്ഥലത്ത്അദ്ദേഹത്തെ കണ്ടത്. അവിടെ മെംബര്‍ഷിപ്പ് എടുത്ത വൈദികരോടൊപ്പം എന്നെയും തെറ്റായി ചിത്രീകരിക്കാന്‍ ഇടയായി എന്നും ഫാദര്‍ രണ്ടാമത്തെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ