മൊഗ്രാൽ ദേശീയവേദി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അരലക്ഷം രൂപ കൈമാറി

മൊഗ്രാൽ ദേശീയവേദി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അരലക്ഷം രൂപ കൈമാറി

കാസറഗോഡ്: വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ഏറെ നാശം വിതച്ച വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക്  ഭക്ഷ്യ വസ്തുക്കളും പുതുവസ്ത്രങ്ങളുമടങ്ങിയ ലക്ഷംരൂപ വിലമതിക്കുന്ന കിറ്റുകൾ ഇന്ത്യൻ മോട്ടോർ സ്പോർട്സ് ക്ലബ്ബിന്റെ സഹകരണത്തോടെ നേരിട്ടെത്തിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അരലക്ഷം രൂപ കൂടി കൈമാറി. മൊഗ്രാൽ ദേശീയവേദി മാതൃകയായി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള  അരലക്ഷം രൂപ .മൊഗ്രാൽ ദേശീയവേദി പ്രസിഡന്റ് ടി.കെ. അൻവർ ജില്ലാ കലക്ടർ  സജിത്ത് ബാബുവിന് കൈമാറി. ചടങ്ങിൽ ജന സെക്രട്ടറി:കെ പി മുഹമ്മദ്, ട്രഷറർ:മുഹമ്മദ് അബ്‌കോ, വൈസ് പ്രസിഡന്റ്: നാസർ മൊഗ്രാൽ, സെക്രട്ടറി:റിയാസ് മൊഗ്രാൽ, മുൻ പ്രസിഡന്റ്: എ.എം സിദ്ദീഖ് റഹ്‌മാൻ എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments