സീബ്ര ലൈനുമില്ല.... ഇരുമ്പ് വേലിയും.. കെ.എസ്.ടി.പി കാല്‍നടയാത്രക്കാരെ ദ്രോഹിക്കുന്നു
Wednesday, September 26, 2018
കാഞ്ഞങ്ങാട്: നവീകരണ പ്രവര്‍ത്തി അന്തിമ ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന കാഞ്ഞങ്ങാട്-കാസര്‍കോട് കെ.എസ്.ടി.പി റോഡ് അധികൃതര്‍ കാല്‍നടയാത്രക്കരോട് ചെയ്യുന്ന ദ്രോഹം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. റോഡുകളില്‍ സാധാരണ കാല്‍നടയാത്രകാര്‍ക്ക് സുരക്ഷിതമായി റോഡ് മുറിച്ച കടയ്ക്കാന്‍ ഉപ യോഗിക്കുന്നതാണ് സീബ്ര ലൈന്‍. എന്നാല്‍ നവീകരണ പ്രവര്‍ത്തി അന്തിമ ഘട്ടത്തില്‍ എത്തിയ ശേഷവും കാല്‍നടയാത്രകാര്‍ക്ക് ഗുണമായി മാറേണ്ട രൂപത്തില്‍ ഇപ്പോഴും സീബ്ര ലൈന്‍ വരയ്ക്കാന്‍ കെ.എസ്.ടി.പി തയ്യാറായിട്ടില്ല. അതുകുടാതെ രണ്ട് റോഡുകള്‍ക്കിടയില്‍ ഇരുമ്പ് വേലികള്‍ കൂടി കെട്ടിയതോടെ കാല്‍നടയാത്രകാര്‍ക്ക് വലിയ വിഷമമാണ് റോഡ് മുറിച്ച് കടയ്ക്കാന്‍ എന്നതാണ് വസ്തുത. സീബ്ര ലൈന്‍ വരയ്ക്കാതെ നില്‍ക്കുന്നതോടെ കാല്‍നടയാത്രക്കാരുടെ പ്രാഥമിക ആവശ്യമായ റോഡ് മുറിച്ച് കടയ്ക്കലാണ് വലിയ പ്രതിസന്ധിയായി മാറിയിരിക്കുന്നത്. എത്രയും പെട്ടന്ന് സീബ്ര ലൈനുകള്‍ ഒരുക്കി കാല്‍നടയാത്രക്കാരുടെ ഇത്തരത്തിലുള്ള പ്രശ്‌നം പരിഹരിക്കണ മെന്നാണ് യാത്രക്കാര്‍ പറയുന്നത്. റോഡ് സുരക്ഷയെ ബാധിക്കുന്ന രൂപത്തില്‍ സീബ്ര ലൈനുകള്‍ ഇല്ലാത്ത കെ.എസ്.ടി.പി റോഡ് പ്രവര്‍ത്തിയില്‍ മാറ്റം വരുത്തി ആവശ്യമുള്ളിടത്ത് സീബ്ര ലൈനുകള്‍ വരയ്ച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഭരണഘടനപ്രകാരമുള്ള വ്യക്തികളുടെ സഞ്ചാര സ്വതന്ത്ര്യം ഹനിക്കുന്ന രീതിയിലാണ് സീബ്ര ലൈനുകള്‍ വരയ്ക്കാത്ത റോഡുകള്‍ എന്നും പലരും സോഷ്യല്‍ മീഡിയയിലടക്കം ചൂണ്ടിക്കാണിക്കുന്നുണ്ട്.
0 Comments