നാല്‍പ്പതുകാരിയായ അധ്യാപിക നാടുവിട്ടത് പത്താം ക്ലാസുകാരനൊടൊപ്പം

നാല്‍പ്പതുകാരിയായ അധ്യാപിക നാടുവിട്ടത് പത്താം ക്ലാസുകാരനൊടൊപ്പം

ആലപ്പുഴ: ചേര്‍ത്തലയില്‍ നിന്നും ഞായറാഴ്ച മുതല്‍ കാണാതായ അധ്യാപിക നാടുവിട്ടത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെയും കൂടെ കൂട്ടിയെന്ന് സംശയം. സംശയം ബലപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
    ഞായറാഴ്ച ഉച്ചക്ക് ഒന്നരക്ക് ചേര്‍ത്തല റെയില്‍വേസ്റ്റേഷനില്‍ ഇരുവരും എത്തിയിരുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇരുവരും ഒന്നിച്ചാണെന്ന് സംശയം ബലപ്പെട്ടത്. ഇരുവരുടെയും ഫോണ്‍ ഇപ്പോള്‍ പ്രവര്‍ത്തന രഹിതമായ നിലയിലാണെന്ന് പോലീസ് പറഞ്ഞു. വിവാഹബന്ധം വേര്‍പിരിഞ്ഞ നാല്‍പ്പതുകാരിയായ അധ്യാപികക്ക് പത്ത് വയസായ ഒരു കുട്ടിയുണ്ട്.
   അതേസമയം കാണാതായ അധ്യാപികയും, വിദ്യാര്‍ത്ഥിയും തിരുവനന്തപുരം ജില്ലയിലുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തിങ്കളാഴ്ച വൈകിട്ടോടെ മൊബൈല്‍ ഫോണ്‍ ലോക്കേഷന്‍ വര്‍ക്കല ഭാഗത്ത് എത്തിയിരുന്നു. അടുത്തിടെ അധ്യാപിക പത്താംക്ലാസുകാരനായ വിദ്യാര്‍ത്ഥിക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയിരുന്നുവെന്നും, മണിക്കൂറുകള്‍ ഇരുവരും സംസാരിക്കുമായിരുന്നെന്നും വിവരം ലഭിച്ചിട്ടുണ്ട്.

Post a Comment

0 Comments