ക്രസന്റ് സ്‌കൂള്‍ കെട്ടിട സമുച്ചയം ഡിസംബര്‍ 18ന് ഗവര്‍ണ്ണര്‍ സദാശിവം ഉദ്ഘാടനം ചെയ്യും

ക്രസന്റ് സ്‌കൂള്‍ കെട്ടിട സമുച്ചയം ഡിസംബര്‍ 18ന് ഗവര്‍ണ്ണര്‍ സദാശിവം ഉദ്ഘാടനം ചെയ്യും

കാഞ്ഞങ്ങാട്:  സി.എച്ച്.മുഹമ്മദ്‌കോയ സ്മാരക എജ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴില്‍ അജാനൂര്‍ കടപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ക്രസന്റ് ഇംഗ്ലീഷ് സ്‌കൂള്‍ ക്യാംപസില്‍ പുതുതായി പണി തീര്‍ത്ത കെട്ടിട സമുച്ചയം കേരള ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി.സദാശിവം ഡിസംബര്‍ 18ന് ഉദ്ഘാടനം ചെയ്യും. ഒപ്പം പുതുതായി പണി പൂര്‍ത്തിയായി വരുന്ന സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ ഉദ്ഘാടനവും നടത്തും.
മുന്‍ മന്ത്രി ഡോ.എം.കെ.മുനീറിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം രാജ്ഭവനില്‍ ചെന്ന് മാനേജിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ബി.എം.അഷറഫ്, അംഗങ്ങളായ എ.ഹമീദ്ഹാജി, ടി.മുഹമ്മദ് അസ്ലം എന്നിവര്‍ ചേര്‍ന്നാണ് ഗവര്‍ണ്ണര്‍ സദാശിവത്തെ ക്ഷണിച്ചത്. തുടര്‍ന്ന് ഡിസംബര്‍ 18ന് കെട്ടിട സമുച്ചയം നാടിന് സമര്‍പ്പിക്കാന്‍ ഗവര്‍ണ്ണര്‍ സമ്മതിക്കുകയായിരുന്നു.
ഏഴ് ഏക്കര്‍ ഭൂമിയില്‍ നിലവിലുള്ള കെട്ടിട സമുച്ചയത്തിന് പുറമെ നാലു കോടിയോളം രൂപ ചെലവില്‍ പണി പൂര്‍ത്തിയാക്കിയ കെട്ടിട സമുച്ചയത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും ഹൈടെക്ക് സംവിധാനത്തോടെയുള്ള ക്ലാസ്സുമുറികളും ഓഡിറ്റോറിയവും സജ്ജീകരിച്ചിട്ടുണ്ട്. മികച്ച രീതിയിലുള്ള സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനും മുന്‍മന്ത്രി ഡോ.എം.കെ.മുനീറും ഉള്‍പ്പെടെ ജനപ്രതിനിധികളും ചടങ്ങില്‍ സംബന്ധിക്കും.
1987ല്‍ ആരംഭിച്ച ക്ലസന്റ് സ്‌കൂളില്‍ എല്‍.കെ.ജി മുതല്‍ പത്താംതരം വരെയുള്ള ക്ലാസ്സുകളില്‍ 1300ഓളം കുട്ടികള്‍ പഠനം നടത്തി വരുന്നു. 2008ല്‍ ഐ.എസ്.ഒ 900 സര്‍ട്ടിഫിക്കറ്റ് നേടിയ ക്രസന്റ് സ്‌കൂള്‍ സി.ബി.എസ്.സി പത്താംതരം പരീക്ഷയില്‍ തുടര്‍ച്ചയായ നൂറു ശതമാനം വിജയം കൈവരിച്ച് വരുന്നുണ്ട്.

Post a Comment

0 Comments