തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിക്കെതിരെ തിങ്കളാഴ്ച നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചതായി ശിവസേന.
പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ഹര്‍ത്താല്‍ പിന്‍വലിച്ചതെന്ന് ശിവസേന കേരള രാജ്യപ്രമുഖ് എം.എസ്. ഭുവനചന്ദ്രന്‍ അറിയിച്ചു. പകരം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.
സംസ്ഥാനത്ത് ചില ജില്ലകളില്‍ ശക്തമായ മഴയുടെ സൂചനയായി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് ഹര്‍ത്താല്‍ പിന്‍വലിച്ചതെന്നും ശിവസേന വ്യക്തമാക്കി.
ഭരണഘടനയെക്കാള്‍ പഴക്കമുള്ളതാണ് ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍. ക്ഷേത്ര തന്ത്രിക്കും ആചാര്യന്‍മാര്‍ക്കുമാണ് അതു നിശ്ചയിക്കാനുള്ള അവകാശം. വിവിധ മതവിശ്വാസികളുടെ ആരാധനാ കേന്ദ്രമാണു ശബരിമല. അഞ്ചംഗ ബെഞ്ചിലെ ഒരു ജഡ്ജി തന്നെ തീരുമാനത്തോടു വിയോജിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
0 Comments