കാഞ്ഞങ്ങാട്: ഹോസ്ദുർഗ്ഗ് കടപ്പുറം മീനാപ്പിസ്ജമാ അത്ത് കമ്മിറ്റിയുടെ കീഴിൽ ആരംഭിക്കുന്ന തഹ്ഫീളുൽ ഖുർആർ കോളേജിന്റെ ബ്രോഷർ പ്രകാശനം ശൈഖുന അഹമ്മദ് മാണിയൂർ ഉസ്താദ് നിർവ്വഹിച്ചു. ചടങ്ങിൽ എസ് എം എഫ് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്ത കെ ബി കുട്ടി ഹാജിയെ ആദരിച്ചു. മീനാപ്പിസ്ഖത്തി ബ് സാക്കിർ ദാരിമി വളക്കൈ മുഖ്യ പ്രഭാഷണം നടത്തി. ജമാഅത്ത് പ്രസിഡന്റ് കെ ബി കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. എ കുഞ്ഞബ്ദുല്ല ഹാജി സ്വാഗതം പറഞ്ഞു. കുണിയ ഇബ്രാഹിം ഹാജി, കെ കെ ജാഫർ, കെ കെ ഹസൈനാർ ഹാജി, കെ ശംസുദ്ധീൻ, നാസർലാന്റ് മാർക്ക്, ഉസ്മാൻ സഈദി, കെ ടി അബ്ദുൾ റഹ്മാൻ ഹാജി എന്നിവർ പ്രസംഗിച്ചു.
0 Comments