പരിസ്ഥിതി സൗഹാർദ്ദ പേന നിർമ്മിച്ച്‌ ടാസ്ക്‌ കോളേജ്‌ വിദ്യാർത്ഥികൾ മാതൃകയാവുന്നു

പരിസ്ഥിതി സൗഹാർദ്ദ പേന നിർമ്മിച്ച്‌ ടാസ്ക്‌ കോളേജ്‌ വിദ്യാർത്ഥികൾ മാതൃകയാവുന്നു

തൃക്കരിപ്പൂർ : പ്ലാസ്റ്റിക്ക്‌ പേന നിർമ്മാർജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ തൃക്കരിപ്പൂർ ആർട്‌സ്‌ ആന്റ്‌ സയൻസ്‌ കോളേജിലെ ഭൂമിത്രസേന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സൗഹാർദ്ദ പേന നിർമ്മാണം തുടങ്ങി.
പദ്ധതിയുടെ ഉദ്ഘാടനം കാഞ്ഞങ്ങാട്‌ ഡി.വൈ.എസ്‌.പി പി.കെ സുധാകരന്‌ പേന കൈമാറി കോളേജ്‌ പ്രിൻസിപ്പാൾ ഡോ: പി.വി വിജയൻ, ഫാക്കൽറ്റി ഇൻചാർജ് കെ.കെ തൻസീറ എന്നിവർ നിർവഹിച്ചു.
കോളേജ്‌ മാനേജർ വി.കെ ബാവ, സെക്രട്ടറി സി.ടി അബ്ദുൾ ഖാദർ, വി.പി.പി ശുഹൈബ്‌, വർണ്ണ വത്സലൻ, സിമി എന്നിവർ സംബന്ധിച്ചു.
ആദ്യ ഘട്ടത്തിൽ ക്ലബ്ബ്‌ അംഗങ്ങൾക്കും, പിന്നീട്‌ കോളേജിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പേന വിതരണം ചെയ്യാനാണ്‌ ലക്ഷ്യമെന്ന് കെ.കെ തൻസീറ വ്യക്തമാക്കി.

Post a Comment

0 Comments