കുടുംബ വഴക്കില്‍ വെട്ടേറ്റ് യുവാവിന് ഗുരുതരം

കുടുംബ വഴക്കില്‍ വെട്ടേറ്റ് യുവാവിന് ഗുരുതരം

ചെറുവത്തൂര്‍: കുടുംബ സ്വത്തില്‍ നിന്നും മരം മുറിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയില്‍ യുവാവിന് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റു. പിലിക്കോട് ഓവര്‍ബ്രിഡ്ജിന് സമീപത്തെ കെ സുഭാഷി(44)നാണ് വെട്ടേറ്റത്.
ബന്ധുവായ കെ എം നാരായണനാണ് സുഭാഷിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. മരം മുറിക്കുന്നതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയായിരുന്നു.
ഇതിനിടയില്‍ നാരായണന്‍ കൊടുവാള്‍ കൊണ്ട് സുഭാഷിന്റെ തലക്ക് വെട്ടിപ്പരിക്കേല്‍പ്പിച്ചു. വീണ്ടും വെട്ടുന്നത് തടയാനുള്ള ശ്രമത്തിനിടയില്‍ കൈക്കും മാരകമായി പരിക്കേറ്റു.
സുഭാഷിനെ ഉടന്‍ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്കെത്തിച്ചുവെങ്കിലും തലക്കും കൈക്കും ഏറ്റ പരിക്ക് മാരകമായതിനാല്‍ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവം സംബന്ധിച്ച് നാരായണനെതിരെ ചന്തേര പോലീസ് വധശ്രമത്തിന് കേസെടുത്തു. നാരായണന്‍ ഒളിവിലാണ്

Post a Comment

0 Comments