സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ശബരിമല വിഷയം കത്തുമ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ ഇതേകുറിച്ച് മോശം പരാമര്‍ശം നടത്തിയതിന് മലയാളിയായ ജോലിക്കാരനെ എംഎം യൂസഫലി ഉടമയായ ലുലു ഗ്രൂപ്പ് പുറത്താക്കി.
ഗള്‍ഫ് രാജ്യങ്ങളിലെ നിയമ വ്യവസ്ഥയ്ക്ക് വിരുദ്ധമായി സോഷ്യല്‍ മീഡിയയില്‍ മോശം പരാമര്‍ശം നടത്തിയതിനാണ് ജിവനക്കാരനെ ഒഴിവാക്കിയത്. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരന്‍ ദീപക്കിനെ ഇക്കാരണം കൊണ്ട് ജോലിയില്‍ നിന്ന് നീക്കം ചെയ്യുന്നതായി ഗ്രൂപ്പ് ചീഫ് കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ നന്ദകുമാര്‍ നായര്‍ അറിയിച്ചു.
കേരളത്തിലെ പ്രളയ ദുരിതവുമായി ബന്ധപ്പെട്ട് മോശം കമന്റിട്ടതിന് നേരത്തെ മറ്റൊരാളെ ലുലു ഗ്രൂപ്പ് ഒഴിവാക്കിയിരുന്നു. അന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന ചട്ടങ്ങള്‍ക്ക് വിരുദ്ധമായി മതങ്ങള്‍ക്കും അവയുടെ ആചാരാനുഷ്ഠാനങ്ങള്‍ക്കും എതിരെ സമൂഹ മാധ്യമങ്ങളുപയോഗിച്ച് പ്രചാരണം നടത്തുന്നതില്‍ നിന്ന് നിര്‍ബന്ധമായും വിട്ടു നില്‍ക്കണമെന്ന് എല്ലാവര്‍ക്കും സ്ഥാപനം മുന്നറിയിപ്പ് നല്‍കിയിരുന്നു.
0 Comments