കാഞ്ഞങ്ങാട്: മാവുങ്കാറ്റ ഇണ്ണട്ട ഇച്ചിരയുടെ ആൾമറയില്ലാതെവീട്ടുകിണറ്റിൽ കാട്ടുപന്നികൾ വീണു ഒന്നു ചത്തു നാലു കുഞ്ഞുങ്ങളെ അഗ്നിശമന സേന രക്ഷപ്പെടുത്തി. ബുധനാഴ്ച രാവിലെയാണ് സംഭവം. അഗ്നിശമന സേനയേയും ഫോറസ്റ്റുകാരെയും അറിയിച്ചതിനെ തുടർന്ന് അവരെത്തിയാണ് രക്ഷാപ്രവർത്തനം തുടങ്ങിയത് . കുഞ്ഞുങ്ങൾ പടവിൽ കയറി നിന്നതിനാലാണ് രക്ഷപ്പെട്ടത്. അമ്മയായ പന്നി ആണ് കിണറ്റിവെച്ചു തന്നെ ചത്തത്.
ഇതിനെ ഫോറസ്റ്റുകാർ കൊണ്ടുപോയി കുഞ്ഞുങ്ങളെ കാട്ടിലേക്ക് തുറന്നു വിട്ടു.
0 Comments