മഞ്ചേശ്വരം: കാസർകോട് മേഞ്ചശ്വരം എം.എൽ.എ. പി.ബി. അബ്ദുൽ റസാഖ്(63) നിര്യാതനായി. ഇന്ന് പുലർച്ചെ കാസർകോട് കെയർവെൽ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഖബറടക്കം വൈകീട്ട് അഞ്ചിന് ആലമ്പാടി ജുമാമസ്ജിദ് ഖബറിസ്ഥാനിൽ.
മുസ്ലിംലീഗ് എം.എൽ.എയായിരുന്ന അബ്ദുൽ റസാഖ് 2011 മുതൽ മഞ്ചേശ്വരത്തെ പ്രതിനിധീകരിക്കുന്നുണ്ട്. നിലവിൽ മുസ്ലിം ലീഗ് ദേശീയ എക്സിക്യൂട്ടീവ് അംഗമാണ്.
യൂത്ത് ലീഗിലുടെയാണ് അദ്ദേഹം പൊതുപ്രവർത്തനത്തിന് തുടക്കം കുറിച്ചത്. ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. 2016ലെ മഞ്ചേശ്വരം നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.സുരേന്ദ്രൻ നൽകിയ കേസ് ഇപ്പോഴും കോടതിയിൽ നില നിൽക്കുന്നുണ്ട്.
0 Comments